മന്ത്രിസഭ

ഇന്ത്യയും മൊറോക്കയും തമ്മിലുള്ള വ്യോമ സേവന കരാറിന് മന്ത്രിസഭയുടെ അംഗീകാരം

Posted On: 29 AUG 2018 1:32PM by PIB Thiruvananthpuram

 

ഇന്ത്യയും മൊറോക്കയും തമ്മില്‍ ഒപ്പുവയ്‌ക്കേണ്ട പുതുക്കിയ വ്യോമസേവന കരാറിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. പുതിയ വ്യോമസേവന കരാര്‍ നിലവില്‍ വന്നുകഴിയുമ്പോള്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന 2004 ഡിസംബറിലെ കരാര്‍ റദ്ദാകും.

പ്രയോജനങ്ങള്‍:
    ഇന്ത്യയും മൊറോക്കയും തമ്മിലുള്ള സിവില്‍ വ്യോമയാന ബന്ധങ്ങളിലെ സുപ്രധാന നാഴികക്കല്ലാണെന്നതാണ് ഈ വ്യോമസേവന കരാറിന്റെ സവിശേഷത. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, ടൂറിസം, സാംസ്‌ക്കാരിക വിനിമയം എന്നിവ കൂടുതല്‍ ശക്തമാക്കുന്നതിനുള്ള ശേഷിയും ഈ കരാറിനുണ്ട്. രണ്ടു രാജ്യങ്ങളിലേയും വിമാനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കികൊണ്ട് തടസമില്ലാത്ത ബന്ധിപ്പിക്കലിനുള്ള അവസരം ഉയര്‍ത്തുകയും അതിലൂടെ വാണിജ്യ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.
വിശദാംശങ്ങള്‍:
കരാറിന്റെ പ്രധാനപ്പെട്ട പ്രയോജനങ്ങള്‍:
1) ഇരു കക്ഷികള്‍ക്കും  കൂടുതല്‍ എയര്‍ലൈനുകളെ നാമനിര്‍ദ്ദേശം ചെയ്യാം.
2) ഓരോ കക്ഷിയും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട എയര്‍ലൈനിന് അതേ കക്ഷി ചുമതലപ്പെടുത്തുന്ന വിമാനങ്ങളുമായും മറ്റ് കക്ഷികളുമായും മൂന്നാം കക്ഷികളുമായും സഹകരണ വിപണ കരാറുകളില്‍ ഏര്‍പ്പെടാം.
3) ഇരു രാജ്യങ്ങളിലെയും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വിമാനകമ്പനികള്‍ക്ക് ആ ഭൂപ്രദേശത്ത് അവരുടെ സേവനങ്ങളും വ്യാപാരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനും കരാര്‍ അനുമതി നല്‍കുന്നു.
4) രണ്ടു രാജ്യങ്ങളിലെയും ചുമതലപ്പെടുത്തിയ വിമാനകമ്പനികള്‍ക്ക് എ.എസ്.എയുടെ റൂട്ട് ഷെഡ്യൂളില്‍ വ്യക്തമാക്കിയിട്ടുള്ള ആറു കേന്ദ്രങ്ങളില്‍ നിന്ന്  എത്ര സര്‍വീസുകള്‍ വേണമെങ്കിലും നടത്താം. അതായത് ഇന്ത്യ ചുമതലപ്പെടുത്തുന്ന വിമാനങ്ങള്‍ക്ക് മൊറോക്കയിലെ കാസാബ്ലാങ്കാ, റാബാത്ത്, മാറക്കേഷ്, അഗാഡിര്‍, താഞ്ചീര്‍, ഫെസ് എന്നിവിടങ്ങളില്‍ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും എത്ര സര്‍വീസുകള്‍ വേണമെങ്കിലും നടത്താം. അതുപോലെ മൊറോക്കോയ്ക്ക് ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബംഗലൂരൂ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നും അത്തരത്തില്‍ സര്‍വീസ് നടത്താം.
5) പ്രവര്‍ത്തന ചുമതലക്കര്‍, അംഗീകരിച്ച സര്‍വീസുകളുടെ നടത്തിപ്പിനെ നിയന്ത്രിക്കുന്ന തത്വങ്ങള്‍, വ്യാപാര അവസരങ്ങള്‍, സുരക്ഷയും സംരക്ഷണവുമായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ തുടങ്ങി ഇന്ത്യന്‍ എ.എസ്.എ മാതൃകയില്‍ ചേര്‍ത്തിട്ടുള്ളവ റദ്ദാക്കാനും പുനസ്ഥാപിക്കാനും ഈ വ്യോമ സേവന കരാറില്‍ വ്യവസ്ഥയുണ്ട്.

പശ്ചാത്തലം:
വ്യോമയാന മേഖലയിലെ വളര്‍ച്ച മുന്നില്‍കണ്ടുകൊണ്ടും  രണ്ടു പരമാധികാര രാഷ്ട്രങ്ങള്‍ തമ്മില്‍ മെച്ചപ്പെട്ടതും തടസമില്ലാത്തതും ആധുനികവല്‍ക്കരിക്കപ്പെട്ടതുമായ  ബന്ധിപ്പല്‍ ലക്ഷ്യമാക്കികൊണ്ടുമാണ് ഇന്ത്യയും മൊറോക്കയൂം തമ്മിലുള്ള വ്യോമ സേവന കരാര്‍ പുതുക്കുന്നത്.

ഇന്ത്യയും മൊറോക്കയും തമ്മില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന കരാര്‍ 2004ല്‍ ഒപ്പുവച്ചതാണ്. സുരക്ഷ, സംരക്ഷണം, വിമാനകമ്പനികളെ ചുമതലപ്പെടുത്തല്‍, വ്യാപാര പ്രവര്‍ത്തനങ്ങള്‍, താരിഫ് തുടങ്ങിയ വിഭാഗങ്ങള്‍ അതില്‍ പുതുക്കിയിട്ടില്ല.  സഹകരണ വ്യാപാര കരാറിന്റെ വ്യവസ്ഥ കൂടി ഉള്‍പ്പെടുന്നതുകൊണ്ട് രണ്ടു കക്ഷികള്‍ക്കും മറ്റുള്ളവരുടെ വിമാനത്തില്‍ പരസ്പരം പങ്കുവയ്ക്കാനും ഒപ്പം മൂന്നാം രാജ്യത്തെ വിമാനങ്ങളിലും ഇവ ലഭ്യമാകും. ഈ വ്യവസ്ഥകള്‍ നിലവിലെ കരാറില്‍ ഇല്ല.
RS/MRD 



(Release ID: 1544462) Visitor Counter : 92