മന്ത്രിസഭ

ഡിഎന്‍എ സാങ്കേതിക വിദ്യയുടെ ( ഉപയോഗവും പ്രയോഗവും) നിയന്ത്രണ ബില്‍ 2018 ന് മന്ത്രി സഭയുടെ അംഗീകാരം

Posted On: 04 JUL 2018 2:25PM by PIB Thiruvananthpuram

ഡിഎന്‍എ ലബോറട്ടറികള്‍ക്ക് ആധികാരിക അംഗീകാരം നല്‍കുന്നതിനും അവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനുമുള്ള ഡിഎന്‍എ സാങ്കേതികവിദ്യയുടെ ( ഉപയോഗവും പ്രയോഗവും) നിയന്ത്രണ ബില്‍ 2018 ന്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രി സഭ ഡിഎന്‍എ ടെക്‌നോളജി ( ഉപയോഗവും പ്രയോഗവും) റെഗുലേഷന്‍ ബില്‍ 2018 ന് അംഗീകാരം നല്കി.

വിശദാംശങ്ങള്‍:
·    ഡിഎന്‍എ അധിഷ്ഠിത സാങ്കേതിക വിദ്യ  ( ഉപയോഗവും പ്രയോഗവും) നിയന്ത്രണ ബില്‍ 2018 നിയമമാക്കുന്നതിന്റെ പ്രധാന ഉദ്ദേശ്യ ലക്ഷ്യം, ഡിഎന്‍എ അധിഷ്ടിത സാങ്കേതിക വിദ്യയുടെ  നിയമ വ്യവഹാരവുമായി ബന്ധപ്പെട്ട  വൈദ്യശാസ്ത്രത്തിലൈ പ്രയോഗം വിപുലീകരിച്ച് രാജ്യത്തെ നീതി വ്യവസ്ഥയെ സഹായിക്കുകയും ശക്തമാക്കുകയും ചെയ്യുക എന്നതാണ്.
·    ഡിഎന്‍എ അധിഷ്ടിത സാങ്കേതിക വിദ്യകള്‍ വഴി  കുറ്റകൃത്യങ്ങള്‍ തെളിയിക്കുക, കാണാതായ വ്യക്തികളെ തിരിച്ചറിയുക, തുടങ്ങിയവ ഇന്നു ലോകമെമ്പാടും അംഗീകാരം നേടിയിട്ടുള്ള നടപടികളാണ്.
·    ഡിഎന്‍എ ലബോറട്ടറികള്‍ക്ക് ആധികാരിക  അംഗീകാരവും നിയന്ത്രണവും നല്‍കുക വഴി  രാജ്യമെമ്പാടും ഈ നിര്‍ദ്ദിഷ്ഠ സാങ്കേതിക വിദ്യയുടെ വിപുലമായ ഉപയോഗം  മാത്രമല്ല ഡിഎന്‍എ പരിശോധനയുടെ ഫലങ്ങള്‍ക്ക് വിശ്വാസ്യത ഉറപ്പു വരുത്തുക, നമ്മുടെ പൗരന്മാരുടെ സ്വകാര്യ അവകാശങ്ങള്‍ സംബന്ധിച്ചു ലഭിക്കുന്ന വിവരങ്ങള്‍ ദുരുപയോഗം ചെയ്യാതെ സൂക്ഷിക്കുക എന്നിവയും ഈ  ബില്ല് ഉറപ്പു നല്കുന്നു.
·    നീതി നിര്‍വ്വഹണം ത്വരിതപ്പെടുത്തുന്നു.
·    വര്‍ദ്ധിച്ച കുറ്റം ചുമത്തല്‍ നിരക്ക്
·    കാണാതായതായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന വ്യക്തികളെയും,  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു കണ്ടു കിട്ടുന്ന അജ്ഞാത ജഡങ്ങളെയും തമ്മില്‍ ഒത്തു നോക്കാനും  കൂടാതെ വന്‍ ദുരന്തങ്ങളില്‍ ഇരയായവരുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനും  ഈ ബില്ലില്‍  വ്യവസ്ഥ ഉണ്ട്.

പശ്ചാത്തലം:
കൊലപാതകം, ബലാത്സംഗം, മനുഷ്യക്കടത്ത്, മാരക മുറിവേല്പ്പിക്കല്‍ തുടങ്ങി മനുഷ്യ ശരീരത്തെ ബാധിക്കുന്നതായി വര്‍ഗീകരിച്ചിരിക്കുന്ന കുറ്റകൃത്യങ്ങളും   കളവ്, കവര്‍ച്ച, കൊള്ള തുടങ്ങി സ്വത്തുക്കളുമായി   ബന്ധപ്പെട്ട കേസുകളും തെളിയിക്കുന്നതിനുള്ള വിലപ്പെട്ട മാര്‍ഗ്ഗമായി വ്യാവഹാരിക വൈദ്യശാസ്ത്രം ഡിഎന്‍എ വിവരങ്ങള്‍ അംഗീകരിച്ചിട്ടുള്ളതാണ്. നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ 2016 ലെ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം രാജ്യത്തു നടന്നിട്ടുള്ള ഇത്തരം കുറ്റകൃത്യങ്ങളുടെ സംഖ്യ പ്രതിവര്‍ഷം മൂന്നു ലക്ഷത്തിലേറെയാണ്.  ഇവയില്‍ വളരെ ചെറിയ അംശം മാത്രമെ നിലവില്‍ ഡിഎന്‍എ പരിശോധനകള്‍ക്കു വിധേയമാക്കപ്പെടുന്നുള്ളൂ. ഇത്തരം കേസുകളില്‍ ഈ സാങ്കേതിക വിദ്യയുടെ വ്യാപകമായ ഉപയോഗം വളരെ വേഗത്തില്‍ നീതി ലഭ്യമാക്കുന്നതിന് ഉപകരിക്കും. കുറ്റം ചുമത്തലിന്റെ നിരക്കും വര്‍ധിക്കും. നിലവില്‍ ഇത് വെറും 30 ശതമാനത്തോളം മാത്രമാണ്(2016 ലെ എന്‍സിആര്‍ബി സ്റ്റാറ്റിസ്റ്റികസ്).
AJ  MRD – 554
***



(Release ID: 1537835) Visitor Counter : 135