മന്ത്രിസഭ

നദീ ബന്ധനത്തിനായുള്ള പ്രത്യേക സമിതിയുടെ റിപ്പോര്‍ട്ട്  കേന്ദ്ര മന്ത്രിസഭായോഗം വിലയിരുത്തി

Posted On: 06 JUN 2018 3:25PM by PIB Thiruvananthpuram

 


നദീ സംയോജനം സംബന്ധിച്ചുള്ള പുരോഗതി വിലയിരുത്തി പ്രത്യേകക സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം വിലയിരുത്തി. 1.7.2016 മുതല്‍ 31.03.2018 വരെയുള്ള പുരോഗതിയാണ് വിലയിരുത്തിയത്.

2012 ഫെബ്രുവരി 27 ലെ സുപ്രീം കോടതി വിധിയെത്തുടര്‍ന്നാണ് നദികള്‍ പരസ്പരം ബന്ധിപ്പിക്കുന്നതിലെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര ഗവണ്‍മെന്റിന് സമര്‍പ്പിക്കേണ്ടത്. (2002 ലെ 512ാം റിട്ട് പെറ്റീഷന്‍ -സിവില്‍). 2002 ലെ റിട്ട് പെറ്റീഷന്‍ 668 അനുസരിച്ച് നദീ സംയോജനത്തിനായി പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് നിശ്ചിത കാലയളവില്‍ സമിതി കേന്ദ്ര മന്ത്രിസഭയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 

കെന്‍- ബത്‌വാ ലിങ്ക്, ദാമന്‍ഗംഗ- പിഞ്ജാല്‍ ലിങ്ക്, പാരാ-തപി-നര്‍മ്മദ ലിങ്ക് എന്നീ മൂന്നു മുന്‍ഗണനാ നദീ ബന്ധന പ്രവൃത്തികളുടെ പുരോഗതിയും 1980 ലെ നദീബന്ധനത്തിനായുള്ള ദേശീയ കാഴ്ചപ്പാട് അനുസരിച്ച് തെരഞ്ഞെടുത്ത ഹിമാലയന്‍, ഉപഭൂഖണ്ഡ നദീ ബന്ധന പ്രവൃത്തികളുടെ പുരോഗതിയുമുള്‍ക്കൊള്ളുന്നതാണ് റിപ്പോര്‍ട്ട്.
AM/MRD 



(Release ID: 1534723) Visitor Counter : 53