മന്ത്രിസഭ

പുനരുപയോഗ ഊര്‍ജ്ജ രംഗത്ത് ഇന്ത്യാ-മൊറോക്കോ സഹകരണത്തിന് മന്ത്രിസഭായുടെ അനുമതി

Posted On: 23 MAY 2018 3:54PM by PIB Thiruvananthpuram

പുനരുപയോഗ ഊര്‍ജ്ജ രംഗത്ത് സഹകരിക്കുന്നതിന് ഇന്ത്യയും, മൊറോക്കോയും തമ്മില്‍ ഒപ്പു വച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി. 2018 ഏപ്രില്‍ 10 ന് ന്യൂ ഡല്‍ഹിയിലാണ് ധാരണാപത്രം ഒപ്പുവച്ചത്.

പരസ്പരം ഗുണകരമാകുന്ന തരത്തില്‍ നവ, പുനരുപയോഗ ഊര്‍ജ്ജ വിഷയങ്ങളില്‍ ഉഭയകക്ഷി സഹകരണത്തിന് വ്യവസ്ഥാപിതമായ ബന്ധം സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നതാണ് ധാരണാപത്രം. സഹകരണവുമായി ബന്ധപ്പെട്ട മേഖലകളിലെ വിഷയങ്ങള്‍ അവലോകനം ചെയ്യാനും നിരീക്ഷിക്കാനും ഒരു സംയുക്ത പ്രവര്‍ത്തക സമിതിക്ക് രൂപം നല്‍കാനും ധാരണാപത്രത്തില്‍ വ്യവസ്ഥയുണ്ട്.

പരിചയ സമ്പന്നരായ വിദ്ഗ്ദ്ധരെ കൈമാറുന്നതിനും, വിവര ശൃംഖല സ്ഥാപിക്കുന്നതിനും ധാരണാപത്രം ലക്ഷ്യമിടുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താനും ധാരണാപത്രം സഹായിക്കും.
ND  MRD –415



(Release ID: 1533330) Visitor Counter : 80