മന്ത്രിസഭ

ഖനന, ഭൂഗര്‍ഭശാസ്ത്ര മേഖലയില്‍ ഇന്ത്യയും മൊറോക്കോയും തമ്മിലുള്ള ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭാ അനുമതി

Posted On: 16 MAY 2018 3:42PM by PIB Thiruvananthpuram

ഖനനം, ഭൂഗര്‍ഭശാസ്ത്രം എന്നീ മേഖലകളില്‍ ഇന്ത്യയും മൊറൊക്കോയും തമ്മിലുള്ള ധാരണാപത്രത്തിന് മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. മൊറോക്കോയിലെ ഊര്‍ജ്ജ, ഖനന, സുസ്ഥിരവികസന മന്ത്രാലയവും ഇന്ത്യാ ഗവണ്‍മെന്റിന്റെ ഖനന മന്ത്രാലയവും തമ്മില്‍ 2018 ഏപ്രില്‍ 11നു ന്യൂഡല്‍ഹിയില്‍ വച്ചാണ് കരാര്‍ ഒപ്പുവച്ചത്.

ഇന്ത്യയും മൊറോക്കോയും തമ്മില്‍ ഖനന, ഭൂഗര്‍ഭശാസ്ത്ര മേഖലയില്‍ നിലനില്‍ക്കുന്ന സഹകരണത്തിന് ഈ കരാര്‍ ഒരു സ്ഥാപനപരമായ ആധികാരികത നല്‍കും. രണ്ടു രാജ്യങ്ങളിലെയും സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക മേഖലകള്‍ക്ക് ഈ സഹകരണം പരസ്പര നേട്ടം ഉണ്ടാക്കും.
ഖനന, ഭൂഗര്‍ഭശാസ്ത്ര മേഖലയില്‍ ഇന്ത്യയും മൊറോക്കൊയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുകയാണ് ഈ ധാരണാപത്രത്തിന്റെ ലക്ഷ്യം. ഭൂഗര്‍ഭശാസ്ത്രപരമായ ഘടനാ വികസനം, ഖനനം- ഭൂഗര്‍ഭശാസ്ത്രം എന്നിവയുടെ പ്രോല്‍സാഹനം, പരിശീലന പരിപാടികള്‍, ഭൂഗര്‍ഭശാസ്ത്രപരമായ വിവര ശേഖരണം എന്നിവയിലെ സഹകരണവും ഈ മേഖലകളിലെ നവീനാശയങ്ങള്‍ കണ്ടെത്തലും സഹകരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടും.
PSR  MRD –388
***

 


(Release ID: 1532526)