• Sitemap
  • Advance Search
Infrastructure

ഇന്ത്യയുടെ ഊർജ്ജ പ്രയാണം: ശേഷി വർധിപ്പിക്കുന്നു, സുരക്ഷ ശക്തമാക്കുന്നു

प्रविष्टि तिथि: 13 AUG 2026 15:26 PM

ഇന്ത്യയുടെ ഊർജ്ജ മേഖല

വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം ഊർജ്ജ സുരക്ഷ ശക്തമാക്കാനും പരിസ്ഥിതി സൗഹൃദപരമായ ഒരു ഭാവിക്ക് പിന്തുണ നൽകാനുമായി ഇന്ത്യയുടെ ഊർജ്ജ മേഖല വികസിച്ചുകൊണ്ടിരിക്കുകയാണ്. പുനരുപയോഗ ഊർജ്ജം, ആണവോർജ്ജം, പെട്രോളിയംപ്രകൃതിവാതകം, കൽക്കരി, മറ്റ് ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവയിലുടനീളം ഈ മാറ്റം ദൃശ്യമാണ്.

നയപിന്തുണ, അടിസ്ഥാനസൗകര്യ വികസനം, ആഭ്യന്തര ഉൽപ്പാദനം, നിർമ്മാണ മേഖലയുടെ വിപുലീകരണം, വിശാലമായ ഊർജ്ജ ലഭ്യത എന്നിവയാണ് ഈ മാറ്റത്തിന് രൂപം നൽകുന്നത്. ഇന്ത്യ ഒരേസമയം ഫോസിൽ ഇതര ഊർജ്ജ ശേഷി വർധിപ്പിക്കുകയും ആഭ്യന്തര ഊർജ്ജ സ്രോതസ്സുകളെ ശക്തിപ്പെടുത്തുകയും ഭാവിയിലേക്കുള്ള പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും ചെയ്യുന്നു.

കണക്കുകൾ ഒറ്റനോട്ടത്തിൽ:

  • ആകെ സ്ഥാപിത വൈദ്യുതി ശേഷി: 2014-ലെ 249 GW-ൽ നിന്ന് ഉയർന്ന് 2026 ജൂലൈയിൽ ഏകദേശം 552 GW ആയി.
  • ഫോസിൽ ഇതര ശേഷി: 2026 ജൂലൈ 31 വരെയുള്ള കണക്കനുസരിച്ച് 300.50 GW. ഇത് ആകെ സ്ഥാപിത ശേഷിയുടെ 54 ശതമാനത്തിലധികമാണ്.
  • പുനരുപയോഗ ഊർജ്ജ സ്ഥാപിത ശേഷിയിൽ ഇന്ത്യ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്താണ്.

കൽക്കരിയിലൂടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നു

ഇന്ത്യയുടെ ഊർജ്ജ സുരക്ഷയിലും വൈദ്യുതി വിതരണത്തിലും കൽക്കരി പ്രധാന പങ്ക് വഹിക്കുന്നത് തുടരുന്നു. രാജ്യത്തിന്റെ പ്രാഥമിക ഊർജ്ജ ആവശ്യങ്ങളുടെ ഏകദേശം 55 ശതമാനവും വൈദ്യുതി ഉൽപ്പാദനത്തിന്റെ 70 ശതമാനത്തിലധികവും കൽക്കരിയാണ് നിറവേറ്റുന്നത്. ഇന്ത്യയിൽ ഏകദേശം 4,00,715 ദശലക്ഷം ടൺ (MT) കൽക്കരി നിക്ഷേപമുണ്ട്. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കൽക്കരി ഉൽപ്പാദകരും ഉപഭോക്താക്കളുമാണ് ഇന്ത്യ.

  • 2014-15 സാമ്പത്തിക വർഷത്തിലെ 609.18 ദശലക്ഷം ടണ്ണുമായി താരതമ്യം ചെയ്യുമ്പോൾ, ഇന്ത്യ 2024-25 സാമ്പത്തിക വർഷത്തിൽ 1,047.52 ദശലക്ഷം ടണ്ണും 2025-26 സാമ്പത്തിക വർഷത്തിൽ 1,040.08 ദശലക്ഷം ടൺ കൽക്കരിയും ഉൽപ്പാദിപ്പിച്ചു.
  • ക്യാപ്റ്റീവ്, കൊമേഴ്‌സ്യൽ മൈനിംഗ്: ക്യാപ്റ്റീവ്, കൊമേഴ്‌സ്യൽ ഗനികളിൽ നിന്നുള്ള ഉൽപ്പാദനം 2025-26 സാമ്പത്തിക വർഷത്തിൽ 210.46 ദശലക്ഷം ടണ്ണിലെത്തി. ഇത് തൊട്ടുമുൻപത്തെ വർഷത്തെക്കാൾ 10.22% വളർച്ച രേഖപ്പെടുത്തി.
  • ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നു: താപവൈദ്യുതി നിലയങ്ങൾ ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ അളവ് 2024-25 സാമ്പത്തിക വർഷത്തിലെ 62.5 ദശലക്ഷം ടണ്ണിൽ നിന്ന് 2025-26 സാമ്പത്തിക വർഷത്തിൽ 45.4 ദശലക്ഷം ടണ്ണായി കുറഞ്ഞു (ഏകദേശം 27.4% കുറവ്).

ഉപരിതല കൽക്കരി/ലിഗ്നൈറ്റ് ഗ്യാസിഫിക്കേഷൻ പദ്ധതികളുടെ പ്രോത്സാഹനം (2026)

ഉപരിതല കൽക്കരി/ലിഗ്നൈറ്റ് ഗ്യാസിഫിക്കേഷൻ പ്രോത്സാഹിപ്പിക്കുന്നതിനായി ​ഗവൺമെന്റ് 2026 മേയിൽ ₹37,500 കോടിയുടെ പദ്ധതിക്ക് അംഗീകാരം നൽകി.

  • ഇത് ഏകദേശം 75 MTPA കൽക്കരി ഉപയോഗപ്പെടുത്തുമെന്നും 2030-ഓടെ 100 MT കൽക്കരി/ലിഗ്നൈറ്റ് ഗ്യാസിഫിക്കേഷൻ എന്ന ദേശീയ ലക്ഷ്യത്തിലേക്ക് സംഭാവന നൽകുമെന്നും പ്രതീക്ഷിക്കുന്നു.
  • ഇതിലൂടെ 2.5 മുതൽ 3 ലക്ഷം കോടി രൂപ വരെ നിക്ഷേപം സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
  • 25 പദ്ധതികളിലായി ഏകദേശം 50,000 നേരിട്ടുള്ളതും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

സൗരോർജ്ജം: വിപുലീകരിക്കുന്നു, കൂടുതൽ ജനങ്ങളിലേക്ക് എത്തുന്നു

ഇന്ത്യയുടെ സ്ഥാപിത സൗരോർജ്ജ ശേഷി 2014-ലെ 2.8 GW-ൽ നിന്ന് 164.59 GW ആയി ഉയർന്നു (2026 ജൂലൈ 31 വരെയുള്ള കണക്ക്). സൗരോർജ്ജമാണ് ഇപ്പോൾ ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ ശേഷിയുടെ ഏറ്റവും വലിയ ഭാഗം. അമേരിക്ക കൂട്ടിച്ചേർത്ത 34 GW-നെ മറികടന്ന്, 37 GW-ലധികം സൗരോർജ്ജ ശേഷി കൂട്ടിച്ചേർത്തുകൊണ്ട് 2025-ൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൗരോർജ്ജ വളർച്ചാ വിപണിയായി മാറി.

പി.എം-സൂര്യ ഘർ: മുഫ്ത് ബിജ്‌ലി യോജന

  • 1 കോടി കുടുംബങ്ങൾക്കായി ₹75,021 കോടി മൊത്തം അടങ്കലോടെ 2024 ഫെബ്രുവരിയിൽ ആരംഭിച്ചു.
  • രാജ്യമൊട്ടാകെയുള്ള 51.58 ലക്ഷം കുടുംബങ്ങൾക്ക് ഇപ്പോൾ പുരപ്പുറ സോളാർ ഇൻസ്റ്റലേഷനുകളുടെ പ്രയോജനം ലഭിക്കുന്നു (2026 ഓഗസ്റ്റ് 12 വരെയുള്ള കണക്കനുസരിച്ച്).
  • ഏകദേശം ₹28,024 കോടി രൂപ സബ്‌സിഡിയായി ഗുണഭോക്താക്കൾക്ക് കൈമാറി.
  • ഏകദേശം 19 ലക്ഷം കുടുംബങ്ങൾക്ക് ഇപ്പോൾ 'സീറോ' വൈദ്യുതി ബില്ലുകളാണ് ലഭിക്കുന്നത്.
  • പദ്ധതിക്ക് കീഴിൽ ഇതുവരെ മൊത്തത്തിൽ 14.8 GW പുരപ്പുറ സോളാർ ശേഷി കമ്മീഷൻ ചെയ്തു.

പ്രധാൻമന്ത്രി സൂര്യ സരോവർ യോജന

ഊർജ സംഭരണ സംവിധാനങ്ങളോ‌ട് കൂടിയ ഫ്ലോട്ടിംഗ് സോളാർ ഫോട്ടോവോൾട്ടായിക് പ്രോജക്ടുകളുടെ വികസനത്തിലൂടെ ഇന്ത്യയുടെ സോളാർ വിപുലീകരണത്തിന് പുതിയൊരു മാനം നൽകിക്കൊണ്ട് 2026 ജൂലൈ 31-ന് ₹5,070 കോടി അടങ്കലുള്ള പ്രധാൻമന്ത്രി സൂര്യ സരോവർ യോജനയ്ക്ക് (PM-SSY) ​ഗവൺമെന്റ് അംഗീകാരം നൽകി.

  • ലക്ഷ്യം: 5,000 MW ഫ്ലോട്ടിംഗ് സോളാർ പി.വി പ്രോജക്ടുകൾ.
  • കുറഞ്ഞത് രണ്ട് മണിക്കൂർ ദൈർഘ്യമുള്ള അനുബന്ധ സംഭരണ സംവിധാനം (10,000 MWh-ന് തുല്യം).
  • 2026–27 സാമ്പത്തിക വർഷം മുതൽ 2030–31 സാമ്പത്തിക വർഷം വരെ പദ്ധതികൾ അനുവദിക്കും.

പവനോർജ്ജം

ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ വിപുലീകരണത്തിൽ പവനോർജ്ജം  ഒരു പ്രധാന സ്തംഭമായി തുടരുന്നു. സ്ഥാപിത പവനോർജ്ജ ശേഷിയിൽ ഇന്ത്യ ആഗോളതലത്തിൽ നാലാം സ്ഥാനത്താണ്. ഈ മേഖലയിൽ പ്രതിവർഷം കൂടുതൽ ശേഷി കൂട്ടിച്ചേർക്കപ്പെടുന്നതിനും ആഭ്യന്തര ഉല്പാദന വർധനവിനും സാക്ഷ്യം വഹിക്കുന്നു.

  • സ്ഥാപിത ശേഷി: 2026 ജൂലൈ 31 വരെയുള്ള കണക്കനുസരിച്ച് 58.14 GW.
  • 2025–26 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 6.05 GW ശേഷി കൂട്ടിച്ചേർത്തു. ഇത് രാജ്യ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിവർഷ പവനോർജ ശേഷി കൂട്ടിച്ചേർക്കലാണ്; കൂടാതെ 2024–25 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 46% കൂടുതലുമാണ്.
  • ഏകദേശം 28 GW അധിക പവനോർജ ശേഷിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
  • വിൻഡ് ടർബൈൻ നിർമ്മാണ ശേഷി 2014-ലെ 10 GW-ൽ നിന്ന് ഏകദേശം 24 GW ആയി ഉയർന്നു (2026 മാർച്ച്). പ്രധാന ഘടകങ്ങളിലുടനീളം ഈ മേഖല 70–80% തദ്ദേശീയവൽക്കരണം കൈവരിച്ചിട്ടുണ്ട്.
  • 1 GW ഓഫ്‌ഷോർ വിൻഡ് പ്രോജക്ടുകൾക്കായി കേന്ദ്ര മന്ത്രിസഭ 2024 ജൂൺ 19-ന് ₹7,453 കോടിയുടെ VGF പദ്ധതിക്ക് അംഗീകാരം നൽകി.

ബയോ-എനർജി

2026 ജൂലൈ 31 വരെയുള്ള കണക്കനുസരിച്ച് ബയോ-പവർ ശേഷി 11.75 GW ആണ്. സി.ബി.ജി ആവാസവ്യവസ്ഥയും വിപുലീകരിക്കപ്പെട്ടിട്ടുണ്ട്; 2026 ഓഗസ്റ്റ് 13 വരെയുള്ള കണക്കനുസരിച്ച് 1,929 സി.ബി.ജി/ബയോ-സി.എൻ.ജി നിലയങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 217 എണ്ണം പ്രവർത്തനം ആരംഭിക്കുകയും 357 എണ്ണം നിർമ്മാണ ഘട്ടത്തിലുമാണ്.

  • ബയോമാസ് കൊജനറേഷൻ: 2026 ജൂലൈ 31 വരെയുള്ള കണക്കനുസരിച്ച് കരിമ്പിൻ ചണ്ടി അടിസ്ഥാനമാക്കിയുള്ള 9821.32 MW ശേഷിയും, ബഗാസ് ഇതര അടിത്തറയുള്ള 1048.84 MW ശേഷിയും നിലവിലുണ്ട്.
  • മാലിന്യത്തിൽ നിന്ന് ഊർജ്ജം: 2026 ജൂലൈ 31 വരെയുള്ള കണക്കനുസരിച്ച് ഗ്രിഡ്-ബന്ധിത മാലിന്യത്തിൽ നിന്നുള്ള ഊർജ്ജ ശേഷി 324.24 MW ആയിരുന്നു. ഓഫ്-ഗ്രിഡ് പ്ലാന്റുകൾ 554.16 MW സംഭാവന നൽകി.
  • ദേശീയ ബയോഎനർജി പ്രോഗ്രാം: സാമ്പത്തിക സഹായത്തിലൂടെ മാലിന്യത്തിൽ നിന്ന് ഊർജ്ജം, ബയോമാസ്, ബയോഗ്യാസ് പദ്ധതികൾക്ക് ഈ പദ്ധതി പിന്തുണ നൽകുന്നു. ₹858 കോടി അടങ്കലോടെ ഒന്നാം ഘട്ടം 2021–22 സാമ്പത്തിക വർഷം മുതൽ 2025–26 സാമ്പത്തിക വർഷം വരെ ഉൾക്കൊള്ളിച്ചിരുന്നു.

ഗോബർധൻ: ജൈവമാലിന്യങ്ങളെ ഊർജ്ജമാക്കി മാറ്റുന്നു

  • ഗാൽവനൈസിംഗ് ഓർഗാനിക് ബയോ-അഗ്രോ റിസോഴ്‌സസ് ധൻ (GOBARdhan) - നാഷണൽ സർക്കുലർ ബയോഎനർജി സ്‌കീം: 2026–27 സാമ്പത്തിക വർഷം മുതൽ 2035–36 സാമ്പത്തിക വർഷം വരെ ₹23,731 കോടി അടങ്കലോടെ 2026 ഓഗസ്റ്റ് 6-ന് ​ഗവൺമെന്റ് അംഗീകരിച്ചു.
  • ആഭ്യന്തര സി.ബി.ജി (CBG) ഉൽപ്പാദനം ഏകദേശം പത്തിരട്ടിയാക്കാനും ഒരു ദേശീയ ചാക്രിക ജൈവസമ്പദ്‍വ്യവസ്ഥ സൃഷ്ടിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

ജലവൈദ്യുതി

വിശ്വസനീയമായ വൈദ്യുതി ഉൽപ്പാദനം നൽകുന്ന ജലവൈദ്യുതി, പുനരുപയോഗ വൈദ്യുതിയുടെ ഒരു പ്രധാന സ്രോതസ്സായി തുടരുന്നു. സോളാർ, പവന ഊർജ ശേഷികൾ വികസിക്കുമ്പോൾ ഗ്രിഡ് സുസ്ഥിരതയെ പിന്തുണയ്ക്കാനും ഇത് സഹായിക്കുന്നു. വലിയതും ചെറുതുമായ ജലവൈദ്യുത പദ്ധതികൾ ഉൾപ്പെടെ ജലവൈദ്യുതിയുടെ മൊത്തം ശേഷി 57.24 GW ആണ് (2026 ജൂലൈ 31 വരെയുള്ള കണക്കനുസരിച്ച്).

സ്മോൾ ഹൈഡ്രോ പവർ ഡെവലപ്‌മെന്റ് സ്‌കീം

  • 2026–27 സാമ്പത്തിക വർഷം മുതൽ 2030–31 സാമ്പത്തിക വർഷം വരെയുള്ള കാലയളവിലേക്ക് ₹2,584.60 കോടി അടങ്കലോടെ സ്മോൾ ഹൈഡ്രോ പവർ (SHP) ഡെവലപ്‌മെന്റ് സ്‌കീമിന് ​ഗവൺമെന്റ് 2026 മാർച്ച് മാസത്തിൽ അംഗീകാരം നൽകി.
  • 1 മുതൽ 25 MW വരെയുള്ള പദ്ധതികളിലൂടെ ഏകദേശം 1,500 MW ചെറുകിട ജലവൈദ്യുത ശേഷി കൂട്ടിച്ചേർക്കാൻ പദ്ധതി ലക്ഷ്യമിടുന്നു. ഇത് മലയോര മേഖലകളിലെയും വടക്കുകിഴക്കൻ മേഖലകളിലെയും പദ്ധതികളെ പ്രത്യേകമായി പിന്തുണയ്ക്കുന്നു.

ഹരിത ഹൈഡ്രജൻ

കാർബൺ ബഹിർ​ഗമനം കുറയ്ക്കാൻ ബുദ്ധിമുട്ടുള്ള മേഖലകൾക്ക് പരിസ്ഥിതി സൗഹൃദ ഇന്ധന ബദലായി ഹരിത ഹൈഡ്രജൻ ഉയർന്നുവന്നിട്ടുണ്ട്. ഇത് ഊർജ്ജ സുരക്ഷയെയും വ്യാവസായിക വളർച്ചയെയും പിന്തുണയ്ക്കാനും സഹായിക്കും.

ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം

ഒരു ഹരിത ഹൈഡ്രജൻ ആവാസവ്യവസ്ഥ സ്ഥാപിക്കുന്നതിനും ഈ മേഖലയിലെ അവസരങ്ങളോടും വെല്ലുവിളികളോടും വ്യവസ്ഥാപിതമായി പ്രതികരിക്കുന്നതിനുമായി ഗവൺമെന്റ് 2023-ൽ ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം (NGHM) എന്ന സമഗ്ര പരിപാടി ആരംഭിച്ചു.

  • 2030-ഓടെ 5 MMT (മില്ല്യൺ മെട്രിക് ടൺ) ഹരിത ഹൈഡ്രജൻ ഉൽപ്പാദനം ലക്ഷ്യമിട്ട് ₹19,744 കോടി അടങ്കലോടെ 2023 ജനുവരിയിൽ അംഗീകാരം നൽകി.
  • ഉൽപ്പാദന ശേഷി: 2026 ഫെബ്രുവരിയോടെ പ്രതിവർഷം ഏകദേശം 8,000 ടൺ ഹരിത ഹൈഡ്രജൻ ഉൽപ്പാദന ശേഷി കമ്മീഷൻ ചെയ്തു.
  • ഗതാഗതം: 21 റൂട്ടുകളിലായി 70 ഹൈഡ്രജൻ വാഹനങ്ങൾക്കായി മിഷന്റെ കീഴിൽ 12 പൈലറ്റ് പ്രോജക്ടുകൾ 2026 ജൂലൈയിൽ ​ഗവൺമെന്റ് ആരംഭിച്ചു.
  • ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ഹൈഡ്രജൻ ഫ്യൂവൽ സെൽ ട്രെയിൻ 2026 ജൂലൈയിൽ ജിന്ദ്-സോണിപത് സെക്ഷനിൽ പ്രവർത്തനം ആരംഭിച്ചു.

ആണവോർജ്ജം

കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ ഇന്ത്യയുടെ ആണവോർജ്ജ മേഖല ഗണ്യമായ വികാസത്തിനും ആധുനികവൽക്കരണത്തിനും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഹരിത ഊർജ്ജം, തദ്ദേശീയ സാങ്കേതികവിദ്യ, മികവുറ്റ പ്രവർത്തനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് രാജ്യം അതിന്റെ പ്രവർത്തന ശേഷിയും ഭാവി സാധ്യതകളും വർധിപ്പിച്ചു.

  • സ്ഥാപിത ശേഷി: 2026 ജൂലൈ 31 വരെയുള്ള കണക്കനുസരിച്ച് 8.78 GW ആണവോർജ്ജ ശേഷി.
  • ആണവോർജ്ജ ദൗത്യം: 2047-ഓടെ ആണവോർജ്ജ ശേഷി 100 GW ആയി ഉയർത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
  • ആസൂത്രിത വിപുലീകരണം: തദ്ദേശീയമായി വികസിപ്പിച്ച 700 MW റിയാക്ടറുകളും അന്താരാഷ്ട്ര സഹകരണത്തോടെ വികസിപ്പിക്കുന്ന 1000 MW റിയാക്ടറുകളും വഴി, 2031-32 ഓടെ ശേഷി 22.38 GW ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
  • സ്മോൾ മോഡുലാർ റിയാക്ടറുകൾ (SMR): സ്മോൾ മോഡുലാർ റിയാക്ടറുകളുടെ രൂപകൽപ്പനയ്ക്കും വികസനത്തിനും വിന്യാസത്തിനുമായി ന്യൂക്ലിയർ എനർജി മിഷൻ ₹20,000 കോടി വകയിരുത്തുന്നു. 2033-ഓടെ കുറഞ്ഞത് അഞ്ച് തദ്ദേശീയ SMR-കൾ സ്ഥാപിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
  • ഫാസ്റ്റ് ബ്രീഡർ റിയാക്ടർ: കൽപ്പാക്കത്തെ 500 MWe പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ 2026 ഏപ്രിൽ 6-ന് ആദ്യ ക്രിട്ടിക്കാലിറ്റി കൈവരിച്ചു. ഇത് ഇന്ത്യയുടെ മൂന്ന് ഘട്ടങ്ങളുള്ള ആണവോർജ്ജ പരിപാടിയിലെ പ്രധാന നാഴികക്കല്ലാണ്.

SHANTI ആക്ട്, 2025

സസ്റ്റെയിനബിൾ ഹാർനെസിംഗ് ആൻഡ് അഡ്വാൻസ്മെന്റ് ഓഫ് ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്ഫോർമിംഗ് ഇന്ത്യ (SHANTI) ആക്ട്, 2025, ലൈസൻസിന് കീഴിൽ ഒരു ആണവ നിലയം സ്ഥാപിക്കുന്നതിനോ ആണവോർജ്ജത്തിന്റെ ഉൽപ്പാദനം, ഉപയോഗം, സംസ്കരണം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നതിനോ സ്വകാര്യ മേഖലയുടെ പങ്കാളിത്തം സാധ്യമാക്കുന്നു.

  • സിവിൽ ബാധ്യത: ഓരോ ആണവ അപകടത്തിനും പരമാവധി ബാധ്യത 300 ദശലക്ഷം സ്പെഷ്യൽ ഡ്രോയിംഗ് റൈറ്റ്സിന് (SDR) തുല്യമായ രൂപയോ അല്ലെങ്കിൽ കേന്ദ്ര ​ഗവൺമെന്റ് നിർദ്ദേശിക്കുന്ന തുകയോ ആയിരിക്കും.
  • ഈ നിയമം അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡിന് (AERB) നിയമപരമായ പദവി നൽകുകയും, അതിന്റെ നിയന്ത്രണ-സുരക്ഷാ ചുമതലകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ജിയോ തെർമൽ

സോളാർ, പവനോർജം തുടങ്ങിയ മാറ്റങ്ങൾക്ക് വിധേയമാകുന്ന ഊർജ്ജ സ്രോതസ്സുകൾക്ക് അനുസൃതമായി ഉപയോഗിക്കാവുന്ന വിശ്വസനീയമായ ഒരു പുനരുപയോഗ സ്രോതസ്സാണ് ജിയോ തെർമൽ ഊർജ്ജം. വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനോ നേരിട്ട് താപം നൽകുന്നതിനോ ഭൂമിക്കടിയിൽ സംഭരിച്ചിരിക്കുന്ന താപമാണ് ജിയോ തെർമൽ പ്രയോജനപ്പെടുത്തുന്നത്.

നാഷണൽ പോളിസി ഓൺ ജിയോ തെർമൽ എനർജി (2025 സെപ്റ്റംബർ 15-ന് വിജ്ഞാപനം ചെയ്തത്)

  • ഭൂതാപ വിഭവങ്ങളുടെ പര്യവേക്ഷണം, വികസനം, ഉപയോഗം എന്നിവയ്ക്കുള്ള ഒരു ചട്ടക്കൂട് ഈ നയം വാഗ്ദാനം ചെയ്യുന്നു.
  • 381 ഉഷ്ണനീരുറവകളിൽ നടത്തിയ പര്യവേക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ഇന്ത്യയുടെ ഭൂതാപ സാധ്യത ഏകദേശം 10,600 MW ആയി കണക്കാക്കിയിട്ടുണ്ട്. ഇതിൽ 42 ലൊക്കേഷനുകൾ പ്രതീക്ഷ നൽകുന്ന മേഖലകളായി തിരിച്ചറിഞ്ഞിട്ടുണ്ട്.
  • ഈ നയം സാങ്കേതിക പങ്കാളിത്തം, അറിവ് പങ്കുവെക്കൽ, സംയുക്ത  ​ഗവേഷണ-വികസനം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നു. ഭൂതാപ ഊർജ്ജത്തിനായി ഓസ്ട്രേലിയ, ഐസ്ലാൻഡ്, സൗദി അറേബ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവരുമായി ഇന്ത്യക്ക് സഹകരണ സംവിധാനങ്ങളുണ്ട്.
  • ഒരു പൈലറ്റ് പ്രൊഡക്ഷൻ പ്ലാന്റ്, റിസോഴ്സ് അസസ്മെന്റ് പ്രോജക്റ്റുകൾ, ഒരു സോളാർ-ജിയോതെർമൽ ഹൈബ്രിഡ് പ്ലാന്റ് എന്നിവയുൾപ്പെടെ അഞ്ച് പ്രോജക്റ്റുകൾക്ക് 2025 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ അംഗീകാരം നൽകി. ജിയോ തെർമൽ ഉപയോഗങ്ങളുടെ സാങ്കേതിക-സാമ്പത്തിക സാധ്യതകൾ സ്ഥാപിക്കുകയാണ് ഇവ ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ധന മേഖല

ശുദ്ധമായ പാചക ഇന്ധനമെന്നത് ഒരു വെല്ലുവിളി എന്ന ഘട്ടത്തിൽ നിന്ന് മാറി, ഇന്ന് വീടുകളിൽ വ്യാപകമായി ലഭ്യമാകുന്ന ഒരു ഊർജ്ജ ബദലായി മാറിയിരിക്കുന്നു. എൽ.പി.ജി കണക്ഷനുകളുടെ വിപുലീകരണവും വർധിച്ചുവരുന്ന ഉപഭോഗവും ഇന്ത്യൻ വീടുകളിലേക്കുള്ള ഇതിന്റെ വളരുന്ന ലഭ്യതയെ പ്രതിഫലിപ്പിക്കുന്നു.

  • ദേശീയ എൽ.പി.ജി കവറേജ് 2014-ലെ 55.9%-ൽ നിന്ന് 2026-107.2% ആയി വർധിച്ചു.
  • എൽ.പി.ജി ഉപഭോക്താക്കൾ 2014 മുതൽ 2026 വരെയുള്ള കാലയളവിൽ 14.51 കോടിയിൽ നിന്ന് 33.18 കോടിയായി ഉയർന്നു.
  • പ്രധാൻമന്ത്രി ഉജ്ജ്വല യോജന പദ്ധതിക്ക് കീഴിൽ 2025–26 സാമ്പത്തിക വർഷത്തിൽ സിലിണ്ടർ റീഫിൽ വിതരണം ഏകദേശം 49.21 കോടിയിൽ എത്തി.
  • 2025–26 സാമ്പത്തിക വർഷത്തിൽ പി.എം.യു.വൈ-യ്ക്ക് കീഴിൽ 25 ലക്ഷം അധിക എൽ.പി.ജി കണക്ഷനുകൾ അനുവദിച്ചു. ഇതിൽ 24.84 ലക്ഷം കണക്ഷനുകൾ 2026 ഓഗസ്റ്റ് 5 വരെ വിതരണം ചെയ്തുകഴിഞ്ഞു.
  • പ്രവർത്തനക്ഷമമായ 22 റിഫൈനറികളിലായി പ്രതിവർഷം 258.1 ദശലക്ഷം ടൺ സ്ഥാപിത ശേഷിയുള്ള ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ക്രൂഡ് ഓയിൽ റിഫൈനറാണ്.

'സമുദ്ര മന്ഥൻ' – നാഷണൽ ഓഫ്‌ഷോർ എക്സ്പ്ലോറേഷൻ സ്കീം

ഓഫ്‌ഷോർ എണ്ണ, വാതക പര്യവേക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി ₹84,084 കോടി അടങ്കലോടെ 2026 ജൂലൈ 31-ന് അംഗീകാരം നൽകി. സീസ്മിക് സർവേകൾ, ആഴക്കടൽ പര്യവേക്ഷണ ഡ്രില്ലിംഗ്, ഓഫ്‌ഷോർ ഉൽപ്പാദന/വിന്യാസ അടിസ്ഥാനസൗകര്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

മുന്നോട്ടുള്ള പാത: ഇന്ത്യയുടെ ഊർജ്ജ ഭാവി കെട്ടിപ്പടുക്കുന്നു

സുരക്ഷ, സുസ്ഥിരത, നവീനാശയം എന്നിവ സംയോജിപ്പിക്കുന്ന ഒരു ഊർജ്ജ വ്യവസ്ഥയാണ് ഇന്ത്യ കെട്ടിപ്പടുക്കുന്നത്. ഫോസിൽ ഇതര ശേഷി വികസിപ്പിക്കുന്നതിന് ശക്തമായ ആഭ്യന്തര വിഭവങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, നിർമ്മാണ മേഖല, പുതിയ സാങ്കേതികവിദ്യകൾ എന്നിവയുടെ പിന്തുണ ലഭിക്കുന്നുണ്ട്.

ഊർജ്ജാവശ്യം വർധിച്ചുവരുമ്പോൾ ഇന്ത്യയുടെ വൈവിധ്യമാർന്ന ഊർജ്ജ മിശ്രിതം വിശ്വസനീയമായ വൈദ്യുതി ലഭ്യത, മികച്ച ഊർജ്ജ സുരക്ഷ, ശുചിത്വമുള്ള ഭാവി എന്നിവയെ പിന്തുണയ്ക്കും. തുടർച്ചയായ നയ പിന്തുണയും സാങ്കേതിക പുരോഗതിയും കരുത്തുറ്റതും സ്വയംപര്യാപ്തവും ഭാവിസജ്ജവുമായ ഒരു ഊർജ്ജ വ്യവസ്ഥ കെട്ടിപ്പടുക്കാൻ സഹായിക്കും.

അവലംബം

 

Cabinet

https://www.pib.gov.in/PressReleasePage.aspx?PRID=2241799&reg=3&lang=1

https://www.pib.gov.in/PressNoteDetails.aspx?ModuleId=3&NoteId=158349&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2292445&reg=48&lang=1

Ministry of New and Renewable Energy (MNRE)

https://www.pib.gov.in/PressReleasePage.aspx?PRID=2296782&reg=48&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2250039&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2293256&reg=48&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2244667&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2245157&lang=2&reg=48

https://www.pib.gov.in/PressReleasePage.aspx?PRID=2250039&lang=1&reg=3

https://www.pib.gov.in/PressReleasePage.aspx?PRID=2291541&reg=48&lang=1

https://www.pib.gov.in/PressReleaseIframePage.aspx?PRID=2026700&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2200435&reg=48&lang=2

https://pmkusum.mnre.gov.in/#/landing

https://mnre.gov.in/en/physical-progress/

https://mnre.gov.in/en/bio-energy-overview/

https://mnre.gov.in/en/new-technologies-overview/

https://www.pib.gov.in/PressReleasePage.aspx?PRID=1777364&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2268992&reg=48&lang=2

https://pmsuryaghar.gov.in/#/

https://www.pib.gov.in/PressReleasePage.aspx?PRID=2249408&reg=3&lang=1

Ministry of Petroleum & Natural Gas

https://www.pib.gov.in/PressReleasePage.aspx?PRID=2266034&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2295494&reg=3&lang=1

https://ppac.gov.in/download.php?file=rep_studies/1785837484_LPG_Profile_Report_Q1_FY_2026-27_Final_Web.pdf

https://www.pmuy.gov.in/index.aspx

https://gobardhan.eil.co.in/

Ministry of Coal

https://www.pib.gov.in/PressReleasePage.aspx?PRID=2293366&reg=48&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2289973&lang=2&reg=48

https://www.pib.gov.in/PressReleasePage.aspx?PRID=2260621&lang=2&reg=3

https://www.pib.gov.in/PressReleasePage.aspx?PRID=2286591&reg=48&lang=1

Department of Atomic Energy (DAE)

https://www.pib.gov.in/PressReleasePage.aspx?PRID=2198951&reg=3&lang=1

https://www.pib.gov.in/PressNoteDetails.aspx?NoteId=156593&ModuleId=3&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2294814&reg=48&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2249537&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2247971&lang=2&reg=48

Ministry of Railways

https://www.pib.gov.in/PressReleasePage.aspx?PRID=2285240&reg=48&lang=1

PIB Backgrounders

https://www.pib.gov.in/FactsheetDetails.aspx?Id=150630&reg=3&lang=1

https://www.pib.gov.in/FactsheetDetails.aspx?Id=149232&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2270740&reg=3&lang=1

https://www.pib.gov.in/PressNoteDetails.aspx?NoteId=156593&ModuleId=3&reg=3&lang=2

https://www.pib.gov.in/PressNoteDetails.aspx?NoteId=155990&ModuleId=3&reg=48&lang=2

Click here to see PDF

 

-SK-

(तथ्य सामग्री आईडी: 150934) आगंतुक पटल : 20


Provide suggestions / comments
इस विश्लेषक को इन भाषाओं में पढ़ें : English , Bengali , हिन्दी , Assamese , Kannada