57th International Film Festival of India 2026
20 – 28 Nov 2026

പലായനത്തിൻ്റെയും സ്വത്വബോധത്തിൻ്റെയും കഥയുമായി 'പാരീസ് പാരീസ്'; അന്യദേശത്ത് വേരുകൾ തേടുന്നവരുടെ ജീവിതം

പോസ്റ്റഡ് ഓണ്‍: 27 NOV 2026 1:47PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2342600Views: 11

അമ്പത്തിയേഴാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (IFFI) ഭാഗമായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ  സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ, തൻ്റെ   പുതിയ ചിത്രമായ 'പാരിസ് പാരിസി'ൻ്റെ   വിശേഷങ്ങൾ പങ്കുവെച്ച് ബെൽജിയൻ ചലച്ചിത്രകാരി ഇസബെല്ലെ ടൊല്ലെനേർ. ചിത്രത്തിൻ്റെ   നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും അതിൽ പ്രമേയമാകുന്ന കുടിയേറ്റം, പലായനം, സ്വത്വബോധം എന്നീ വിഷയങ്ങളെക്കുറിച്ചും അവർ മാധ്യമങ്ങളോട് പങ്കു വച്ചു.

മേളയിലെ 'ഇൻ്റർനാഷണൽ സിനിമ' വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഈ ചിത്രം, ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ ജീവിക്കുന്ന മൂന്ന് പുരുഷന്മാരുടെ ജീവിതത്തിലൂടെ 'വീട്' എന്ന സങ്കൽപ്പത്തിൻ്റെ   യഥാർത്ഥ അർത്ഥമാണ് തേടുന്നത്.

 

 

പാരീസിലെ ഒഴിഞ്ഞുകിടക്കുന്ന ഒരു കെട്ടിടത്തിലെ ഫ്ലാറ്റിൽ താൽക്കാലിക താവളമൊരുക്കി സ്വന്തമായൊരു ഇടം കണ്ടെത്താൻ ശ്രമിക്കുന്ന മൂന്ന് വ്യത്യസ്ത പശ്ചാത്തലങ്ങളിലുള്ള പുരുഷന്മാരുടെ കഥ പറയുന്ന 'പാരീസ് പാരീസ്' (Paris Paris) ചലച്ചിത്രോത്സവ വേദിയിൽ ശ്രദ്ധ നേടുന്നു. പരിമിതമായ വിഭവങ്ങൾ പങ്കുവച്ചും ഭൂതകാലത്തെയും ഭാവിയെയും കുറിച്ച് സംസാരിച്ചും മുന്നോട്ട് പോകുന്ന ഇവരുടെ ജീവിതത്തിലൂടെ പലായനം, സ്വത്വം, ചേർന്നുനിൽപ്പ് എന്നിവയെ  ചർച്ച ചെയ്യുകയും സംസ്കാരങ്ങൾക്കപ്പുറം മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കുന്ന വൈകാരികാനുഭവങ്ങളെ ചിത്രം ഇതിലൂടെ അടയാളപ്പെടുത്തുകയും ചെയ്യുന്നു.

 

ആദ്യമായി ഇന്ത്യയിലെത്തുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ഐ.എഫ്.എഫ്.ഐ.  വേദിയിൽ ചിത്രം അവതരിപ്പിക്കാൻ കഴിഞ്ഞത് വലിയ അംഗീകാരമായി കാണുന്നുവെന്നും സംവിധായിക ടൊല്ലെനെയർ  പറഞ്ഞു. തലേദിവസം നടന്ന പ്രദർശനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും തിയേറ്റർ നിറഞ്ഞുകവിഞ്ഞിരുന്നുവെന്നും അവർ ഓർമ്മിച്ചു. പ്രദർശനത്തിന് ശേഷം നടന്ന ചോദ്യോത്തര വേള ഇന്ത്യൻ പ്രേക്ഷകരുമായി സംവദിക്കാനും ചിത്രത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകൾ മനസ്സിലാക്കാനും സഹായിച്ചതായും അവർ വ്യക്തമാക്കി.

 

തൻ്റെ   സർഗ്ഗാത്മക സമീപനത്തെക്കുറിച്ച് സംസാരിക്കവെ, ഡോക്യുമെൻ്ററി ചലച്ചിത്രനിർമ്മാണ രംഗത്തെ തൻ്റെ   പശ്ചാത്തലം അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിൽ  എങ്ങനെയാണ് സ്വാധീനിച്ചതെന്ന് ടൊല്ലെനേർ വിശദീകരിച്ചു. കഥാപാത്രങ്ങളുടെ ജീവിതസാഹചര്യങ്ങളുമായി സാമ്യമുള്ള വ്യക്തിഗത ചരിത്രവും ജീവിതാനുഭവങ്ങളുമുള്ളവരെയാണ് അവർ അഭിനയിക്കാൻ തിരഞ്ഞെടുത്തത്; ഇത് ആഖ്യാനത്തിന് കൂടുതൽ വിശ്വാസ്യതയും ആഴവും നൽകി.

 

സിനിമയുടെ നിർമ്മാണ വേളയിൽ നേരിട്ട വെല്ലുവിളികളെക്കുറിച്ചും സംവിധായിക സംസാരിച്ചു. പരിമിതമായ ബജറ്റും, ചിത്രീകരണത്തിന് അനുയോജ്യമായ ലൊക്കേഷനുകൾ കണ്ടെത്തുന്നതുമായിരുന്നു പ്രധാന വെല്ലുവിളികൾ. സിനിമയ്ക്ക് പിന്നിലെ വ്യക്തിപരമായ പ്രചോദനം പങ്കുവെച്ചുകൊണ്ട്, തൻ്റെ   മുത്തച്ഛനും മുത്തശ്ശിയും കുടിയേറ്റക്കാരായിരുന്നുവെന്നും ആ അനുഭവങ്ങളാണ് കുടിയേറ്റം, പലായനം, സ്വന്തമെന്ന തോന്നൽ തേടിയുള്ള യാത്ര എന്നീ വിഷയങ്ങളിൽ താല്പര്യം ജനിക്കാൻ കാരണമായതെന്നും അവർ വെളിപ്പെടുത്തി.

 

വ്യത്യസ്ത സംസ്കാരങ്ങളെയും രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന സാർവത്രിക പ്രമേയങ്ങളിലൂടെയും പൊതുവായ മനുഷ്യാനുഭവങ്ങളിലൂടെയും 'പാരീസ് പാരീസ്'  ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തണമെന്നാണ് ആഗ്രഹമെന്ന് സംവിധായിക ടൊല്ലെനെയർ . വ്യക്തമാക്കി. ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവച്ചുകൊണ്ടാണ് അവർ ഇക്കാര്യം പറഞ്ഞത്.

 

ആൻഡ്രൂ ലാൽഛന്ദാമ  വാർത്താസമ്മേളനം മോഡറേറ്റ് ചെയ്തു.

വാർത്താസമ്മേളനത്തിൻ്റെ   പൂർണ്ണരൂപം കാണുക:

ഇഫിലോയിഡ് (IFFILOID) വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക:   https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1&reg=48

 

****


Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2342600
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026