57th International Film Festival of India 2026
20 – 28 Nov 2026

സാഹോദര്യത്തിന്റെയും പാരമ്പര്യത്തിന്റെയും മാറുന്ന കാലത്തിന്റെയും സംഗീതസാന്ദ്രമായ കഥയുമായി 'ഭായ് ബാന്‍ഡ്' ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള 2026-ലേക്ക്

പോസ്റ്റഡ് ഓണ്‍: 25 NOV 2026 3:17PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2341466Views: 9

മനീഷ് സൈനി സംവിധാനം ചെയ്ത ഗുജറാത്തി ചിത്രം 'ഭായ് ബാന്‍ഡ്' (Bhai Band) ഗോവയില്‍ നടക്കുന്ന 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഗാല പ്രീമിയര്‍ വിഭാഗത്തില്‍ ഇന്ന് പ്രദര്‍ശിപ്പിച്ചു. ഗ്രാമത്തില്‍ പരമ്പരാഗത വിവാഹ ബാന്‍ഡ് ട്രൂപ്പ് നടത്തുന്ന രണ്ട് സഹോദരന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ഇവര്‍ വേര്‍പിരിയുന്നതോടെ ഇവരുടെ ജീവിതത്തില്‍ അപ്രതീക്ഷിത വഴിത്തിരിവുണ്ടാകുന്നു. ആഴ്ചകള്‍ക്ക് ശേഷം, ഫോണിലെ ഒരു പ്ലേലിസ്റ്റും കൂറ്റന്‍ സ്പീക്കറുകളുള്ള ഡി.ജെ  സംവിധാനവുമായി ഒരു സഹോദരന്‍ തിരിച്ചെത്തുന്നതോടെ പരമ്പരാഗത ബാന്‍ഡ് ട്രൂപ്പ് അപ്രതീക്ഷിത വെല്ലുവിളി നേരിടുന്നു. സാങ്കേതികവിദ്യയുടെ വളര്‍ച്ച പരമ്പരാഗത തൊഴിലുകളെയും കുടുംബബന്ധങ്ങളെയും എങ്ങനെ ബാധിക്കുന്നുവെന്ന് പരിശോധിക്കുന്നതാണ് തുടര്‍ന്നുള്ള കഥ.

 


ഇന്ന് പി.ഐ.ബി  സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച സംവിധായകന്‍ മനീഷ് സൈനി, ഗുജറാത്തി ഭാഷയിലും സാംസ്‌കാരിക പശ്ചാത്തലത്തിലുമാണ് ചിത്രം ഒരുക്കിയിരിക്കുന്നതെങ്കിലും ഇതിലെ പ്രമേയവും സന്ദേശവും സാര്‍വത്രികമാണെന്നും ഇന്ത്യയിലുടനീളമുള്ള പ്രേക്ഷകര്‍ക്ക് എളുപ്പം സംവദിക്കാന്‍ കഴിയുന്നതാണെന്നും വ്യക്തമാക്കി. പ്രാദേശിക സിനിമകളില്‍ വേരൂന്നിയ കലാപരമായ ആവിഷ്‌കാരങ്ങളെയും കഥകളെയും ജനകീയമാക്കേണ്ടതിന്റെയും കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിക്കേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. രണ്ട് സഹോദരന്മാര്‍ തമ്മിലുള്ള ആത്മബന്ധത്തെയും വിവാഹ ബാന്‍ഡിനെയും ഒരേപോലെ സൂചിപ്പിക്കുന്നതിനാല്‍ ചിത്രത്തിന്റെ പേര് തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും സൈനി കൂട്ടിച്ചേര്‍ത്തു.
 



നിറങ്ങളും ആവേശവും നിറഞ്ഞ ഒരു സവിശേഷ ചിത്രമാണ് 'ഭായ് ബാന്‍ഡ്' എന്ന് നടന്‍ പ്രീത് കമാനി വിശേഷിപ്പിച്ചു. തന്റെ ആദ്യ ഗുജറാത്തി ചിത്രത്തെക്കുറിച്ച് സംസാരിക്കവെ, സംവിധായകന്‍ മനീഷ് സൈനിയോടൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. ചിത്രീകരണ വേളയില്‍ തനിക്ക് ലഭിച്ച സ്വാതന്ത്ര്യത്തെയും ആയാസരഹിതമായ പ്രവര്‍ത്തന അന്തരീക്ഷത്തെയും അദ്ദേഹം പ്രശംസിച്ചു. കാസ്റ്റിംഗ് സമയത്തുണ്ടായ രസകരമായ ഒരു അനുഭവവും അദ്ദേഹം ഓര്‍ത്തെടുത്തു; ഈ വേഷത്തിലേക്ക് തന്നെ അന്തിമമായി തിരഞ്ഞെടുക്കുന്നതിന് മുന്‍പ് ഒരു സ്‌ക്രീന്‍ ടെസ്റ്റ് നടത്തണമെന്ന് സംവിധായകനോട് താന്‍ തന്നെയാണ് അങ്ങോട്ട് ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
 


പ്രകടനത്തില്‍ തനിമ കൊണ്ടുവരുന്നതിനായി തന്റെ കഥാപാത്രത്തെ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്ത രീതിയെക്കുറിച്ച് നടന്‍ ചിരാഗ് കത്രേച്ച സംസാരിച്ചു. ഒരു ഗായകനായി വേഷമിടുന്നതിലുണ്ടായ വെല്ലുവിളികളും  അദ്ദേഹം എടുത്തുപറഞ്ഞു; ഏറെ അധ്വാനം ആവശ്യമുള്ളതായിരുന്നെങ്കിലും അതൊരു ആകര്‍ഷകമായ അനുഭവമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിച്ച നടി ശ്രദ്ധ ഡാംഗര്‍, ഏറെ പ്രിയങ്കരിയും പ്രസന്നവതിയുമായ ഒരു വ്യക്തിത്വമാണ് തന്റേതെന്ന് വിശേഷിപ്പിച്ചു. ചിത്രീകരണ അനുഭവങ്ങള്‍ പങ്കുവെച്ച അവര്‍, മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള സഹകരണത്തെയും ആസ്വാദ്യകരമായ നിമിഷങ്ങളെയും കുറിച്ച് ഹൃദ്യമായി സംസാരിച്ചു.
നര്‍മ്മവും സംഗീതവും ആകര്‍ഷകമായ ആഖ്യാനവും കോര്‍ത്തിണക്കി, വിവാഹ ആഘോഷങ്ങളിലെ മാറുന്ന ശബ്ദങ്ങള്‍ക്കപ്പുറത്തുള്ള ഒരു കഥയാണ് 'ഭായ് ബാന്‍ഡ്' വെള്ളിത്തിരയില്‍ എത്തിക്കുന്നത്. പ്രാദേശിക കഥപറച്ചിലിന്റെ സാംസ്‌കാരിക വൈവിധ്യം ആഘോഷിക്കുന്നതിനൊപ്പം, സാങ്കേതികവിദ്യയും പരമ്പരാഗത ഉപജീവനമാര്‍ഗ്ഗങ്ങളും മനുഷ്യബന്ധങ്ങളും തമ്മിലുള്ള കൂടിച്ചേരലിനെക്കുറിച്ചുള്ള പ്രസക്തമായ ചോദ്യങ്ങളും ചിത്രം ഉയര്‍ത്തുന്നു.


ശ്രീ കിരണ്‍ മുരളി വാര്‍ത്താസമ്മേളനം നിയന്ത്രിച്ചു.

പൂര്‍ണ്ണമായ വാര്‍ത്താസമ്മേളനം ഇവിടെ വായിക്കാം:

ഇഫിലോയ്ഡ് (IFFILOID)  വായിക്കാന്‍ ഇവിടെ ക്ലിക്‌ചെ യ്യുക:

 https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026<=1®=48

***


Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2341466
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026