57th International Film Festival of India 2026
20 – 28 Nov 2026

ഇന്ത്യയും ജപ്പാനും തമ്മിലുള്ള സര്‍ഗ്ഗാത്മക സഹകരണം ശക്തിപ്പെടുത്തുന്നതിനായി 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ IICT-യും വാകോം ഇന്ത്യയും തന്ത്രപ്രധാനമായ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

പോസ്റ്റഡ് ഓണ്‍: 23 NOV 2026 3:06PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2340396Views: 4
സര്‍ഗ്ഗാത്മക സാങ്കേതികവിദ്യകളിലും നൈപുണ്യ വികസനത്തിലും ഇന്ത്യയും ജപ്പാനും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനായി, ആനിമേഷന്‍, വിഷ്വല്‍ ഇഫക്ട്‌സ്, ഗെയിമിംഗ്, കോമിക്‌സ്, എക്സ്റ്റന്‍ഡഡ് റിയാലിറ്റി (AVGC-XR) മേഖലകളിലെ ഇന്ത്യയുടെ ദേശീയ മികവിന്റെ കേന്ദ്രമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്‌നോളജീസ് (IICT), 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (IFFI 2026) വാകോം ഇന്ത്യയുമായി ധാരണാപത്രത്തില്‍ (MoU) ഒപ്പുവെച്ചു.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ ഉപകരണങ്ങള്‍ കൂടുതല്‍ ലഭ്യമാക്കുന്നതിനും വ്യവസായ മേഖലയുടെ നേതൃത്വത്തിലുള്ള പരിശീലനം വിപുലീകരിക്കുന്നതിനുമാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്. ധാരണാപത്രപ്രകാരം,  IICT-യുടെ ആനിമേഷന്‍ ഫിലിം ഡിസൈന്‍, ഇന്ററാക്ടീവ് വീഡിയോ ഗെയിം ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്റ്, പോസ്റ്റ് പ്രൊഡക്ഷന്‍ ആന്‍ഡ്  VFX  എന്നീ മൂന്ന് ദ്വിവത്സര ഡിപ്ലോമ പ്രോഗ്രാമുകളിലെ 18 വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം ട്യൂഷന്‍ ഫീസ് സ്‌കോളര്‍ഷിപ്പ് ലഭിക്കും. കൂടാതെ, മറ്റ് സ്ഥലങ്ങളില്‍നിന്ന് വരുന്ന അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് താമസസൗകര്യത്തിനുള്ള സഹായവും ലഭ്യമാക്കും.
 


 
2027 ഡിസംബറോടെ ജാപ്പനീസ്, ഇന്ത്യന്‍ കലാകാരന്മാരുടെയും വിദഗ്ധരുടെയും നേതൃത്വത്തില്‍ മാംഗ, അനിമെ, മറ്റ് സര്‍ഗ്ഗാത്മക മേഖലകള്‍ എന്നിവയില്‍ 10 വാകോം ബ്രാന്‍ഡഡ് സര്‍ഗ്ഗാത്മക മത്സരങ്ങളും മൂന്ന് മാസത്തിലൊരിക്കല്‍ മാസ്റ്റര്‍ക്ലാസുകളും സംഘടിപ്പിക്കുന്നതിലൂടെ ക്രമബദ്ധമായ മാര്‍ഗ്ഗനിര്‍ദ്ദേശവും ആഗോളതലത്തിലുള്ള അനുഭവപരിചയവും ഈ സഹകരണം നല്‍കും. ഡിജിറ്റല്‍ ഇല്ലസ്‌ട്രേഷന്‍, കണ്‍സെപ്റ്റ് ആര്‍ട്ട്, ക്യാരക്ടര്‍ ഡിസൈന്‍, ആനിമേഷന്‍, ഗെയിം ആര്‍ട്ട് എന്നിവ ഉള്‍ക്കൊള്ളുന്ന ആഗോള സ്റ്റുഡന്റ് പോര്‍ട്ട്ഫോളിയോ ഷോകേസ് ഇരു സ്ഥാപനങ്ങളും സംയുക്തമായി വികസിപ്പിക്കും. വ്യവസായ മേഖലയ്ക്ക് അനുയോജ്യമായ പോര്‍ട്ട്ഫോളിയോകള്‍ തയ്യാറാക്കാന്‍ ഇത് വിദ്യാര്‍ത്ഥികളെ സഹായിക്കും. പരസ്പരം അംഗീകരിച്ച നിര്‍വ്വഹണ പദ്ധതികള്‍ക്ക് വിധേയമായി, വാകോം ടാബ്ലെറ്റുകളുടെ  പാക്കേജിങ്ങിലും അതിന്റെ പിക്‌സല്‍ പെര്‍ച്ച് ക്രിയേറ്റര്‍ പ്ലാറ്റ്ഫോമിലും IICT-യെ ഉള്‍പ്പെടുത്തുന്നതിനും ധാരണാപത്രം വ്യവസ്ഥ ചെയ്യുന്നു.

ഇന്ത്യയുടെ സര്‍ഗ്ഗാത്മക സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് യുവ കലാകാരന്മാരെ ആഗോള സംവിധാനങ്ങളുമായി ബന്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ചടങ്ങില്‍ സംസാരിച്ച  IICT സ്ഥാപക ഡയറക്ടര്‍ ഡോ. ആശിഷ് കുല്‍ക്കര്‍ണി  പറഞ്ഞു. ആനിമേഷന്‍, മാംഗ, ഗെയിമിംഗ് മേഖലകളിലെ ജപ്പാന്റെ മികവും ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന കഥപറച്ചില്‍ പാരമ്പര്യവും ഈ പങ്കാളിത്തത്തിലൂടെ ഒരുമിച്ചുവരുന്നതായും ആഗോള പ്രേക്ഷകര്‍ക്കായി തനതായ ബൗദ്ധിക സ്വത്തുക്കള്‍ സൃഷ്ടിക്കാന്‍ ഇത് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
AVGC-XR മേഖലയില്‍ തൊഴില്‍ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് പ്രായോഗിക പരിചയത്തിന്റെ പ്രാധാന്യം IICT ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. വിശ്വാസ് ദിയോസ്‌കര്‍ എടുത്തുപറഞ്ഞു. മത്സരങ്ങള്‍, മാസ്റ്റര്‍ക്ലാസുകള്‍, പ്രൊഫഷണല്‍ ഉപകരണങ്ങള്‍, പോര്‍ട്ട്ഫോളിയോ വികസനം എന്നിവ യഥാര്‍ത്ഥ പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കാനും വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ സജ്ജരാണെന്ന് തെളിയിക്കാനും വിദ്യാര്‍ത്ഥികളെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആനിമേഷന്‍, മാംഗ, ഗെയിമിംഗ്, ഡിജിറ്റല്‍ ഉള്ളടക്കം എന്നീ മേഖലകളില്‍ ഇന്ത്യയും ജപ്പാനും തമ്മിലുള്ള സര്‍ഗ്ഗാത്മക സഹകരണത്തിനും അറിവ് പങ്കിടലിനുമുള്ള സാധ്യതകള്‍ വാകോം ക്രിയേറ്റീവ് എക്‌സ്പീരിയന്‍സ് യൂണിറ്റ് ഗ്ലോബല്‍ ഹെഡ് കോജി യാനോ എടുത്തുപറഞ്ഞു. ഡിജിറ്റല്‍ ഇങ്ക് ഉള്‍പ്പെടെയുള്ള വാകോമിന്റെ സാങ്കേതികവിദ്യകള്‍ യുവ ഇന്ത്യന്‍ കലാകാരന്മാര്‍ക്ക് സഹകരിച്ച് പ്രവര്‍ത്തിക്കാനും ആഗോള സര്‍ഗ്ഗാത്മക സംരംഭങ്ങളില്‍ പങ്കാളികളാകാനും അവസരമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
 


 
 IICT-യെക്കുറിച്ച്

ആനിമേഷന്‍, വിഷ്വല്‍ ഇഫക്ട്‌സ്, ഗെയിമിംഗ്, കോമിക്‌സ്, എക്സ്റ്റന്‍ഡഡ് റിയാലിറ്റി (AVGC-XR) മേഖലകളിലെ ഇന്ത്യയുടെ ദേശീയ മികവിന്റെ കേന്ദ്രമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്‌നോളജീസ് (IICT), കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, മഹാരാഷ്ട്ര സര്‍ക്കാര്‍, FICCI, CII എന്നിവയുടെ സഹകരണത്തോടെയാണ് സ്ഥാപിതമായത്. മുംബൈയിലെ NFDC കോംപ്ലക്‌സില്‍ 2025 ജൂലൈയില്‍ ഇതിന്റെ ആദ്യ ക്യാമ്പസ് പ്രവര്‍ത്തനമാരംഭിച്ചു. ഫിലിം സിറ്റിയില്‍ സ്ഥിരം ക്യാമ്പസ് വികസിപ്പിച്ചുവരികയാണ്. നിലവില്‍ IICT 18 കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ, പ്രമുഖ ആഗോള സാങ്കേതിക, മാധ്യമ കമ്പനികളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുമുണ്ട്.


IFFILOID ഇവിടെ വായിക്കാം:  https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1&reg=48
 

***

 

Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2340396
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026