57th International Film Festival of India 2026
20 – 28 Nov 2026

അതിരുകളില്ലാത്ത കഥകൾ അച്ചടിയിലും ഡിജിറ്റലിലും; 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ആവേശം പകരാൻ 'ഇഫിലോയ്ഡ്' വീണ്ടുമെത്തുന്നു

പോസ്റ്റഡ് ഓണ്‍: 20 NOV 2026 12:53PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2339010Views: 11

57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് (IFFI) ഗോവയിൽ തുടക്കമായതോടെ, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ  പ്രസിദ്ധീകരിക്കുന്ന മേളയുടെ ദൈനംദിന വാർത്താപത്രികയായ 'ഇഫിലോയ്ഡിന്റെ' (IFFILOID) അഞ്ചാം വാല്യം ഒന്നാം പതിപ്പ് മേളയുടെ ഡയറക്ടറും പ്രശസ്ത ചലച്ചിത്രകാരനുമായ ശ്രീ അശുതോഷ് ഗൊവാരിക്കർ ഇന്ന് പ്രകാശനം ചെയ്തു.

 

ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ പുതിയ പതിപ്പിനൊപ്പം വീണ്ടുമെത്തുന്ന ഇഫിലോയ്ഡ്, ചലച്ചിത്രലോകത്തിന്റെ വർണ്ണാഭമായ കാഴ്ചകളിലേക്കുള്ള നേർക്കാഴ്ചയാണ് വായനക്കാർക്ക് സമ്മാനിക്കുന്നത്. മേളയെ കഥപറച്ചിലിന്റെ ഉത്സവമാക്കി മാറ്റുന്ന സിനിമകൾ, ചലച്ചിത്രകാരന്മാർ, സംവാദങ്ങൾ, അവിസ്മരണീയ നിമിഷങ്ങൾ എന്നിവയെല്ലാം ഇതിൽ ഒരുമിക്കുന്നു.

 

മേളയിലെ പ്രധാന വിശേഷങ്ങൾ, ആകർഷകമായ ലേഖനങ്ങൾ, ചിത്രങ്ങൾ, പ്രദർശന സമയക്രമം, പ്രധാന പരിപാടികളെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ എന്നിവ ഈ വാർത്താപത്രികയിൽ ഉണ്ടാകും. ചലച്ചിത്ര പ്രദർശനങ്ങളും സംവിധായകരുമായുള്ള സംവാദങ്ങളും മുതൽ മേളയിലെ മറ്റ് അനുബന്ധ പരിപാടികൾ വരെയുള്ള വൈവിധ്യമാർന്ന അനുഭവങ്ങളെല്ലാം ഇഫിലോയ്ഡിലൂടെ വായനക്കാരിലേക്ക് എത്തും.

 

57-ാമത് ഇഫിയുടെ (IFFI) പ്രമേയമായ 'അതിർത്തികളില്ലാത്ത കഥകൾ'എന്ന ആശയത്തെ പ്രതിഫലിപ്പിക്കുന്ന ഈ വാർത്താപത്രിക, ജനങ്ങളെയും സംസ്കാരങ്ങളെയും കാഴ്ചപ്പാടുകളെയും തമ്മിൽ ബന്ധിപ്പിക്കാനുള്ള സിനിമയുടെ ശക്തിയെയാണ് ആഘോഷിക്കുന്നത്. പ്രദർശന വേദികൾക്കപ്പുറത്തേക്ക് മേളയെ എത്തിക്കുന്നതിലൂടെ, ഇഫിയിലെ ഏറ്റവും പുതിയ വിശേഷങ്ങളുമായി ബന്ധം പുലർത്താൻ സിനിമാപ്രേമികൾക്കും വായനക്കാർക്കും ഇത് അവസരമൊരുക്കുന്നു.

 

മേള നടക്കുന്ന നവംബർ 20 മുതൽ 29 വരെ ദിവസവും പ്രസിദ്ധീകരിക്കുന്ന 'ഇഫിലോയ്ഡ്', മേളയിലെ വിശേഷങ്ങളും പ്രധാന മുഹൂർത്തങ്ങളും ലളിതവും ദൃശ്യഭംഗിയുള്ളതുമായ രൂപത്തിൽ അവതരിപ്പിച്ചുകൊണ്ട് പി.ഐ.ബിയുടെ ഔദ്യോഗിക വാർത്താ കവറേജിന് കൂടുതൽ കരുത്തേകുന്നു.

 

ഇഫിലോയ്ഡിന്റെ ആദ്യ ലക്കം പി.ഐ.ബിയുടെ ഔദ്യോഗിക ഇഫി പോർട്ടലിൽ (PIB IFFI Portal) ലഭ്യമാണ്. താൽപ്പര്യമുള്ള വായനക്കാർക്ക് പോർട്ടലിലൂടെ വാർത്താപത്രിക വായിക്കാനും മേളയുടെ തുടർന്നുള്ള ദിവസങ്ങളിലെ പതിപ്പുകൾ പിന്തുടരാനും സാധിക്കും.

 

ഇഫിലോയ്ഡ് വായിക്കാൻ സന്ദർശിക്കുക: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1&reg=48

 

***


Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2339010
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026