ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഭീകരവാദത്തിനും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ സഹിഷ്ണുതാരഹിത നയമെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദർശനത്തിലൂന്നി , UAPA പ്രകാരം ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചുള്ള നിരോധനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീട്ടി

പോസ്റ്റഡ് ഓണ്‍: 13 NOV 2026 1:41PM by PIB Thiruvananthpuram
ഭീകരവാദത്തിനും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ സഹിഷ്ണുതാരഹിത നയമെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദർശനത്തിലൂന്നി , നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (UAPA) പ്രകാരം ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ (IRF) നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചുള്ള നിരോധനം ആഭ്യന്തര മന്ത്രാലയം (MHA) നീട്ടി.
 
ആഭ്യന്തര മന്ത്രിയുടെ ഓഫീസ് (HMO) എക്സിൽ കുറിച്ചത് ഇങ്ങനെ: “ഭീകരവാദത്തിനും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ സഹിഷ്ണുതാരഹിത നയമെന്ന മോദിജിയുടെ ദർശനത്തിലൂന്നി , UAPA പ്രകാരം ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചുള്ള നിരോധനം ആഭ്യന്തര മന്ത്രാലയം ദീർഘിപ്പിച്ചു . ഒളിവിൽ കഴിയുന്ന ഭീകരവാദ പ്രഭാഷകനായ ഡോ. സാക്കിർ നായിക്കിൻ്റെ   നേതൃത്വത്തിലുള്ള ഈ സംഘടന, വർഗീയ വിദ്വേഷം , ശത്രുത , ഭീകരവാദം എന്നിവ പ്രോത്സാഹിപ്പിക്കുക ഉൾപ്പെടെയുള്ള ഇന്ത്യാവിരുദ്ധ ഗൂഢനീക്കങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ഈ സംഘടന ഭീകരവാദത്തിൻ്റെയും വിഘടനവാദത്തിൻ്റെയും വിഷലിപ്തമായ ആശയം പ്രചരിപ്പിക്കുകയും, അക്രമാസക്തമായ അശാന്ത പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുകയും, ഒളിവിൽ കഴിയുന്ന ഭീകരരെ വീണ്ടും സംഘടിക്കാൻ പ്രോത്സാഹിപ്പിക്കുകയും, വർഗീയ സംഘർഷം സൃഷ്ടിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.”

 
 
****

( റിലീസ് ഐ.ഡി: 2335933) സന്ദര്‍ശക കൗണ്ടര്‍ : 5