പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയുടെ ഫിലിപ്പീൻസിലെ മനില സന്ദർശനം

പോസ്റ്റഡ് ഓണ്‍: 12 NOV 2026 11:41PM by PIB Thiruvananthpuram

ഫിലിപ്പീൻസ് റിപ്പബ്ലിക്ക് പ്രസിഡന്റ്, ആദരണീയനായ  ശ്രീ. ഫെർഡിനാൻഡ് ആർ. മാർക്കോസ് ജൂനിയറിന്റെ ക്ഷണപ്രകാരം, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 നവംബർ 16 മുതൽ 17 വരെ ഫിലിപ്പീൻസിലെ മനില സന്ദർശിക്കും.

സന്ദർശന വേളയിൽ, 2026-ലെ ആസിയാൻ (ASEAN) അധ്യക്ഷ സ്ഥാനം വഹിക്കുന്ന ഫിലിപ്പീൻസ് 2026 നവംബർ 17-ന് ആതിഥേയത്വം വഹിക്കുന്ന 23-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലും 21-ാമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും (EAS) പ്രധാനമന്ത്രി പങ്കെടുക്കും.

ഇന്ത്യയുടെ 'ആക്ട് ഈസ്റ്റ്' (Act East) നയത്തിന്റെയും ഇന്തോ-പസഫിക് മേഖലയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിന്റെയും പ്രധാന സ്തംഭമാണ് ഇന്ത്യ-ആസിയാൻ ബന്ധം. ഇന്ത്യയും ആസിയാനും 2026-നെ 'ആസിയാൻ-ഇന്ത്യ സമുദ്ര സഹകരണ വർഷമായി' ആഘോഷിക്കുന്ന വേളയിലാണ് ഈ സന്ദർശനം നടക്കുന്നത്; കൂടാതെ 2027-ൽ ഇരുപക്ഷവും തമ്മിലുള്ള സംഭാഷണ ബന്ധത്തിന്റെ  35-ാം വാർഷികവും സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ  അഞ്ചാം വാർഷികവും ആചരിക്കും.

2026–2030 വർഷത്തേക്കുള്ള ആസിയാൻ-ഇന്ത്യ കർമ്മപദ്ധതി ഉൾപ്പെടെയുള്ള സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ നിർവ്വഹണ പുരോഗതി ആസിയാൻ-ഇന്ത്യ ഉച്ചകോടി അവലോകനം ചെയ്യുകയും സഹകരണത്തിന്റെ ഭാവി ദിശ രൂപപ്പെടുത്തുകയും ചെയ്യും.

പ്രാദേശികവും ആഗോളവുമായ പ്രാധാന്യമുള്ള വിഷയങ്ങളിൽ ആസിയാനുമായും പങ്കെടുക്കുന്ന മറ്റ് രാജ്യങ്ങളുമായും കാഴ്ചപ്പാടുകൾ കൈമാറുന്നതിനുള്ള ഒരു വേദിയായി ഈസ്റ്റ് ഏഷ്യ ഉച്ചകോടി മാറും.

***

NK


( റിലീസ് ഐ.ഡി: 2335862) സന്ദര്‍ശക കൗണ്ടര്‍ : 8