മന്ത്രിസഭ
azadi ka amrit mahotsav

92 GWh ഗ്രിഡ്-സ്കെയിൽ എനർജി സ്റ്റോറേജ് സിസ്റ്റങ്ങളുടെ വികസനത്തിനായി 14,500 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി


30 GWh ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റങ്ങൾ, 60 GWh പമ്പ്ഡ് സ്റ്റോറേജ് പ്രോജക്ടുകൾ, 2 GWh ഉയർന്നുവരുന്ന സംഭരണ ​​സാങ്കേതികവിദ്യകൾ എന്നിവയെ പിന്തുണയ്ക്കുന്നതിനുള്ള പദ്ധതി

പുനരുപയോഗ ഊർജ്ജ സംയോജനം ത്വരിതപ്പെടുത്തുകയും ഗ്രിഡ് സ്ഥിരത ശക്തിപ്പെടുത്തുകയും വിശ്വസനീയവും താങ്ങാനാവുന്നതുമായ മുഴുവൻ സമയ വൈദ്യുതി വിതരണം ഉറപ്പാക്കുകയും ചെയ്യും

തദ്ദേശീയ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിനും BESS-ന് നിർബന്ധിത ആഭ്യന്തര ഉള്ളടക്ക ആവശ്യകത ഏർപ്പെടുത്തി

പോസ്റ്റഡ് ഓണ്‍: 04 NOV 2026 3:27PM by PIB Thiruvananthpuram

2026-27 സാമ്പത്തിക വർഷം മുതൽ 2030-31 സാമ്പത്തിക വർഷം വരെ 14,500 കോടി രൂപയുടെ മൊത്തം സാമ്പത്തിക സഹായത്തോടെ ഗ്രിഡ്-സ്കെയിൽ എനർജി സ്റ്റോറേജ് സിസ്റ്റങ്ങളുടെ വികസനത്തിനായി വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് (VGF) പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. രാജ്യത്തുടനീളം കമ്മീഷൻ ചെയ്യാത്ത 92 GWh ഊർജ്ജ സംഭരണ ​​ശേഷി വികസിപ്പിക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. രാജ്യത്തെ ഇന്നത്തെ ഗ്രിഡ് സ്കെയിൽ എനർജി സ്റ്റോറേജ് സിസ്റ്റം ശേഷിയുടെ 170% ന് തുല്യമായ പുതിയ ശേഷികൾ സൃഷ്ടിക്കുന്നതിന് ഈ പദ്ധതി പിന്തുണ നൽകുകയും 2031-32 ആകുമ്പോഴേക്കും ആവശ്യമായ 411 GWh ഗ്രിഡ് സ്കെയിൽ ESS ശേഷി നിറവേറ്റാൻ സഹായിക്കുകയും ചെയ്യും.

ഇന്ത്യയുടെ ഊർജ്ജ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും, പുനരുപയോഗ ഊർജ്ജത്തിന്റെ വലിയ തോതിലുള്ള സംയോജനം സാധ്യമാക്കുന്നതിനും, വിശ്വസനീയവും, താങ്ങാനാവുന്നതും, 24 മണിക്കൂറും പ്രവർത്തിക്കുന്നതുമായ വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ പദ്ധതി. ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റങ്ങളുടെ ആഭ്യന്തര നിർമ്മാണത്തിന് ഇത് ഒരു പ്രോത്സാഹനം നൽകുകയും, ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുകയും, രാജ്യത്തിന്റെ ദീർഘകാല ഊർജ്ജ സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്യും.

97,600 കോടി രൂപയുടെ മൊത്തം നിക്ഷേപത്തോടെ, 60 GWh ഹൈഡ്രോ പമ്പ്ഡ് സ്റ്റോറേജ് പ്ലാന്റ് (PSP) ശേഷി, 30 GWh ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) ശേഷി, ബദൽ ഊർജ്ജ സംഭരണ ​​സാങ്കേതികവിദ്യകൾ വഴി 2 GWh ശേഷി എന്നിവയുടെ വികസനം ഈ പദ്ധതി വിഭാവനം ചെയ്യുന്നു. VGF പിന്തുണ ഈ പദ്ധതികളുടെ സാമ്പത്തിക ലാഭക്ഷമത മെച്ചപ്പെടുത്തുന്നതിനും രാജ്യത്ത് വലിയ തോതിലുള്ള ഊർജ്ജ സംഭരണ ​​അടിസ്ഥാന സൗകര്യങ്ങളുടെ വിന്യാസം ത്വരിതപ്പെടുത്തുന്നതിനും സഹായിക്കും.


താരിഫ് അടിസ്ഥാനമാക്കിയുള്ള മത്സരാധിഷ്ഠിത ബിഡ്ഡിംഗ് പ്രക്രിയയിലൂടെയായിരിക്കും ഊർജ്ജ സംഭരണ ​​ശേഷി അനുവദിക്കുക. പൊതു, സ്വകാര്യ മേഖലയിലെ വൈദ്യുതി വിതരണ കമ്പനികൾക്ക് BESS, ഹൈഡ്രോ PSP പദ്ധതികൾക്കുള്ള VGF പിന്തുണയ്ക്ക് അർഹതയുണ്ടായിരിക്കും, അതേസമയം ബദൽ ഊർജ്ജ സംഭരണ ​​സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ പൊതു, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ നടപ്പിലാക്കും.

ഉപഭോക്താക്കളിലേക്ക്ക്ക് നേരിട്ടെത്തുന്ന ഡിമാൻഡ്-സൈഡ് സാമ്പത്തിക പിന്തുണയിലൂടെ ഇന്ത്യയുടെ ആഭ്യന്തര ഊർജ്ജ സംഭരണ ​​ഉൽ‌പാദന ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ഇറക്കുമതി ചെയ്ത ഘടകങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. തദ്ദേശീയ ഉൽ‌പാദനം പ്രോത്സാഹിപ്പിക്കുന്നതിന്, BESS പദ്ധതികൾ 40% എന്ന ഏറ്റവും കുറഞ്ഞ ആഭ്യന്തര ഉള്ളടക്ക ആവശ്യകതയ്ക്ക് (DCR) വിധേയമാക്കും. ഈ ആവശ്യകത ആഭ്യന്തര ഉൽ‌പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ഇന്ത്യൻ വ്യവസായത്തിന് അവസരങ്ങൾ സൃഷ്ടിക്കുകയും ബാറ്ററി നിർമ്മാണത്തിന് നിലവിലുള്ള വിതരണ-സൈഡ് പ്രോത്സാഹനങ്ങൾ പൂർത്തീകരിക്കുകയും ചെയ്യും.

അനുയോജ്യമായി മാറ്റം വരുത്താനാകുന്നതും, പ്രതിരോധശേഷിയുള്ളതും, ഭാവിക്ക് അനുയോജ്യമായതുമായ ഒരു വൈദ്യുതി സംവിധാനം കെട്ടിപ്പടുക്കുന്നതിനുള്ള ഒരു പ്രധാന ഇടപെടലാണ് ഈ പദ്ധതി പ്രതിനിധീകരിക്കുന്നത്. ഗ്രിഡ്-സ്കെയിൽ ഊർജ്ജ സംഭരണത്തിന്റെ വിന്യാസം ത്വരിതപ്പെടുത്തുന്നതിലൂടെ, പുനരുപയോഗ ഊർജ്ജത്തിന്റെ കൂടുതൽ ഉപയോഗം സാധ്യമാക്കാനും, പുനരുപയോഗ ഊർജ്ജ ഉൽപ്പാദനത്തിന്റെ വ്യതിയാനം പരിഹരിക്കാനും, 24 മണിക്കൂറും വൈദ്യുതി വിതരണം സന്തുലിതമാക്കുന്നതിന് പരമ്പരാഗത ഉൽപ്പാദനത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇത് സഹായിക്കും. ആത്മനിർഭർ ഭാരത്, വികസിത് ഭാരത് എന്നിവയുടെ ദർശനം മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം, ഈ സംരംഭം ഗ്രിഡ് സ്ഥിരത ശക്തിപ്പെടുത്തുകയും, പുനരുപയോഗ ഊർജ്ജ സംയോജനം മെച്ചപ്പെടുത്തുകയും, ആഭ്യന്തര ഉൽപ്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും, ഇന്ത്യയുടെ ഊർജ്ജ സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്യും.

***

NK


( റിലീസ് ഐ.ഡി: 2332559) സന്ദര്‍ശക കൗണ്ടര്‍ : 33