പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ മെഡലുകൾ തൂത്തുവാരി ഇന്ത്യ ചരിത്രനേട്ടം കുറിച്ചതിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 23 OCT 2026 10:25PM by PIB Thiruvananthpuram

ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ മെഡലുകൾ തൂത്തുവാരി ഇന്ത്യ ചരിത്രനേട്ടം കുറിച്ചതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രശംസിച്ചു. സുമിത് സ്വർണ മെഡൽ നേടിയതും, ഗെയിംസ് റെക്കോർഡോടെ മഹേന്ദ്ര ഗുർജർ വെള്ളി മെഡൽ സ്വന്തമാക്കിയതും, ഗെയിംസ് റെക്കോർഡോടെ സന്ദീപ് സഞ്ജയ് സർഗർ വെങ്കല മെഡൽ നേടിയതും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

ഇന്ത്യൻ പാരാ അത്‌ലറ്റിക്‌സിന് അഭിമാനകരമായ നിമിഷമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. തുടർന്നും മികവിന്റെ നിലവാരം ഉയർത്താനും രാജ്യത്തിന് പ്രചോദനമാകാനും താരങ്ങൾക്ക് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവച്ച കുറിപ്പ്:

“ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ മെഡലുകൾ തൂത്തുവാരി ഇന്ത്യ!
സ്വർണ മെഡൽ നേടിയ സുമിത്തിനും, ഗെയിംസ് റെക്കോർഡോടെ വെള്ളി മെഡൽ സ്വന്തമാക്കിയ മഹേന്ദ്ര ഗുർജറിനും, ഗെയിംസ് റെക്കോർഡോടെ വെങ്കല മെഡൽ നേടിയ സന്ദീപ് സഞ്ജയ് സർഗറിനും അഭിനന്ദനങ്ങൾ. ഇന്ത്യൻ പാരാ അത്‌ലറ്റിക്‌സിന് അഭിമാനകരമായ നിമിഷമാണിത്. തുടർന്നും മികവിന്റെ നിലവാരം ഉയർത്താനും രാജ്യത്തിന് പ്രചോദനമാകാനും അവർക്ക് കഴിയട്ടെ: പ്രധാനമന്ത്രി @narendramodi”

 

 

****

SK

( റിലീസ് ഐ.ഡി: 2327803) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , हिन्दी , Gujarati