പോസ്റ്റഡ് ഓണ്‍:
23 OCT 2026 6:52PM by PIB Thiruvananthpuram
ഏഷ്യൻ പാരാ ഗെയിംസ് വനിതാ സിംഗിൾസ് SU5 വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ തുളസിമതി മുരുകേശനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഇന്ത്യൻ ബാഡ്മിന്റണിന് അഭിമാനകരമായ മുഹൂർത്തമാണ് തുളസിമതിയുടെ പ്രകടനമെന്ന് ശ്രീ മോദി പറഞ്ഞു. അവർ കഠിനാധ്വാനം തുടരട്ടെയെന്നും പുതിയ ഉയരങ്ങൾ കീഴടക്കി രാജ്യത്തിന് കൂടുതൽ അഭിമാനം നേടിക്കൊടുക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പങ്കുവെച്ചു:
"ഏഷ്യൻ പാരാ ഗെയിംസ് വനിതാ സിംഗിൾസ് SU5 വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ തുളസിമതി മുരുഗേശന് അഭിനന്ദനങ്ങൾ! ഇന്ത്യൻ ബാഡ്മിന്റണിന് ഇതൊരു അഭിമാനകരമായ മുഹൂർത്തമാണ്. അവർ കഠിനാധ്വാനം തുടരട്ടെയെന്നും പുതിയ ഉയരങ്ങൾ കീഴടക്കി രാജ്യത്തിന് കൂടുതൽ അഭിമാനം നേടിക്കൊടുക്കട്ടെയെന്നും ആശംസിക്കുന്നു: പ്രധാനമന്ത്രി @narendramodi"
****