പോസ്റ്റഡ് ഓണ്‍:
22 OCT 2026 9:54PM by PIB Thiruvananthpuram
ഏഷ്യൻ പാരാ ഗെയിംസ് 2026-ലെ പുരുഷന്മാരുടെ ലോങ് ജംപ് T44/T62/T64 ഇനത്തിൽ അസാധാരണമായ പ്രകടനം കാഴ്ചവെച്ച് മികച്ച കുതിപ്പിലൂടെ സ്വർണ മെഡൽ നേടിയ സൊലൈരാജ് ധർമരാജിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
സ്വന്തം ഏഷ്യൻ റെക്കോർഡ് മറികടന്നതിലൂടെ അദ്ദേഹം തന്റെ അസാമാന്യമായ കഴിവും ദൃഢനിശ്ചയവും ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പങ്കുവെച്ച കുറിപ്പ്:
“ഏഷ്യൻ പാരാ ഗെയിംസ് 2026-ലെ പുരുഷന്മാരുടെ ലോങ് ജംപ് T44/T62/T64 ഇനത്തിൽ അസാധാരണമായ പ്രകടനം കാഴ്ചവെച്ച് മികച്ച കുതിപ്പിലൂടെ സൊലൈരാജ് ധർമരാജ് സ്വർണ മെഡൽ നേടിയിരിക്കുന്നു. സ്വന്തം ഏഷ്യൻ റെക്കോർഡ് മറികടന്നതിലൂടെ അദ്ദേഹം തന്റെ അസാമാന്യമായ കഴിവും ദൃഢനിശ്ചയവും ഒരിക്കൽ കൂടി തെളിയിച്ചു. ഈ ഉജ്ജ്വല വിജയത്തിന് സൊലൈരാജിന് അഭിനന്ദനങ്ങൾ. അദ്ദേഹം തുടർന്നും കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ: പ്രധാനമന്ത്രി @narendramodi”
***
NK