പോസ്റ്റഡ് ഓണ്‍:
21 OCT 2026 8:14PM by PIB Thiruvananthpuram
2026-ലെ ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ 100 മീറ്റർ T12 ഇനത്തിൽ മികച്ച സമയത്തോടെ പുതിയ ഗെയിംസ് റെക്കോർഡ് കുറിച്ച് സ്വർണ്ണം നേടിയ സിമ്രാനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
സിമ്രാന്റെ വേഗതയും നിശ്ചയദാർഢ്യവും കായികരംഗത്തെ മികവിനോടുള്ള പ്രതിബദ്ധതയും ഏറെ പ്രശംസനീയമാണെന്ന് വ്യക്തമാക്കിയ ശ്രീ മോദി, വരും നാളുകളിലും തുടർ വിജയം ആശംസിക്കുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ ഓഫീസ് 'എക്സ്' -ൽ കുറിച്ചു :
"ഏഷ്യൻ പാരാ ഗെയിംസ് 2026-ലെ വനിതകളുടെ 100 മീറ്റർ T12 ഇനത്തിൽ മികച്ച സമയത്തോടെ പുതിയ ഗെയിംസ് റെക്കോർഡ് കുറിച്ച് സ്വർണ്ണം നേടിയ സിമ്രാന് അഭിനന്ദനങ്ങൾ! അവരുടെ വേഗതയും നിശ്ചയദാർഢ്യവും കായികരംഗത്തെ മികവിനോടുള്ള പ്രതിബദ്ധതയും ഏറെ പ്രശംസനീയമാണ്. വരും നാളുകളിലും അവർക്ക് തുടർ വിജയം ആശംസിക്കുന്നു: പ്രധാനമന്ത്രി @narendramodi"
***
NK