പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ പാരാ ഗെയിംസിൽ വെങ്കലം നേടിയ രോഹിത് കുമാറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

പോസ്റ്റഡ് ഓണ്‍: 21 OCT 2026 9:26PM by PIB Thiruvananthpuram

2026-ലെ ഏഷ്യൻ പാരാ ഗെയിംസിൽ  പുരുഷന്മാരുടെ 100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക് SB4 ഇനത്തിൽ മികച്ച സമയത്തോടെ വെങ്കല മെഡൽ നേടിയ രോഹിത് കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
തന്റെ ആദ്യ മത്സരത്തിൽ തന്നെ മെഡൽ നേടിയത് ഈ നേട്ടത്തെ കൂടുതൽ പ്രത്യേകതയുള്ളതാക്കുന്നുവെന്ന് വ്യക്തമാക്കിയ ശ്രീ മോദി, രോഹിതിന്റെ മികച്ച പ്രകടനത്തെ പ്രശംസിക്കുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ ഓഫീസ് 'എക്സ്' -ൽ കുറിച്ചു :

"രോഹിത് കുമാറിന്  എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒരു അരങ്ങേറ്റം! 

ഏഷ്യൻ പാരാ ഗെയിംസ് 2026-ലെ പുരുഷന്മാരുടെ 100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക് SB4 ഇനത്തിൽ മികച്ച സമയത്തോടെ അദ്ദേഹം വെങ്കലം നേടിയിരിക്കുന്നു. ആദ്യ മത്സരത്തിൽ തന്നെ മെഡൽ നേടിയത് ഈ നേട്ടത്തെ കൂടുതൽ പ്രത്യേകതയുള്ളതാക്കുന്നു. മികച്ച പ്രകടനം കാഴ്ചവെച്ച രോഹിതിന് എന്റെ അഭിനന്ദനങ്ങൾ: പ്രധാനമന്ത്രി @narendramodi"

***

NK


( റിലീസ് ഐ.ഡി: 2326553) സന്ദര്‍ശക കൗണ്ടര്‍ : 5