പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ പാരാ ഗെയിംസിൽ സ്വർണം നേടിയ ആയുഷ് വർമ്മയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 21 OCT 2026 6:36PM by PIB Thiruvananthpuram

ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ പുരുഷന്മാരുടെ ഷോട്ട് പുട്ട് F53 വിഭാഗത്തിൽ മികച്ച പ്രകടനത്തിലൂടെ സ്വർണമെഡൽ നേടിയ ആയുഷ് വർമ്മയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഷോട്ട് പുട്ടിൽ സ്വർണവും ജാവലിൻ ത്രോയിൽ വെങ്കലവും നേടി തന്റെ കന്നി ഏഷ്യൻ പാരാ ഗെയിംസ് മത്സരം രണ്ട് മെഡലുകളോടെയാണ് ആയുഷ് പൂർത്തിയാക്കുന്നതെന്ന് ചൂണ്ടികാട്ടിയ ശ്രീ മോദി, ഇത് പ്രതിഭയുടെയും വൈവിധ്യത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ശരിയായ പ്രകടനമാണെന്ന് വിശേഷിപ്പിക്കുകയും ഭാവി കായിക യാത്രയിൽ അദ്ദേഹത്തിന് ആശംസകൾ നേരുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചു:

"ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ പുരുഷന്മാരുടെ ഷോട്ട് പുട്ട് F53 ഇനത്തിൽ മികച്ച പ്രകടനത്തിലൂടെ സ്വർണം നേടിയ ആയുഷ് വർമ്മയ്ക്ക് അഭിനന്ദനങ്ങൾ. ഷോട്ട് പുട്ടിൽ സ്വർണവും ജാവലിൻ ത്രോയിൽ വെങ്കലവും നേടി തന്റെ കന്നി ഏഷ്യൻ പാരാ ഗെയിംസ് മത്സരം രണ്ട് മെഡലുകളോടെ ആയുഷ് പൂർത്തിയാക്കിയിരിക്കുന്നു. ഇത് പ്രതിഭയുടെയും വൈവിധ്യത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ശരിയായ പ്രകടനമാണ്. അദ്ദേഹത്തിന്റെ ഭാവി കായിക യാത്രയ്ക്ക് ആശംസകൾ : PM @narendramodi".

 

****


( റിലീസ് ഐ.ഡി: 2326217) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Gujarati , Tamil