പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ പാരാ ഗെയിംസിൽ വെങ്കല മെഡൽ നേടിയ സോണൽബെൻ പട്ടേലിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

പോസ്റ്റഡ് ഓണ്‍: 20 OCT 2026 6:48PM by PIB Thiruvananthpuram

ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ സിംഗിൾസ് ക്ലാസ് 3 ഇനത്തിൽ വെങ്കല മെഡൽ നേടിയ സോണൽബെൻ പട്ടേലിന്റെ നേട്ടത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു.

ഏഷ്യൻ പാരാ ഗെയിംസിലെ അവരുടെ നേട്ടങ്ങളുടെ പട്ടികയിൽ ആദ്യ വ്യക്തിഗത മെഡൽ കൂടി ഇടംപിടിച്ചിരിക്കുകയാണെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. വർഷങ്ങളായുള്ള അർപ്പണബോധവും അച്ചടക്കവും കഠിനാധ്വാനവുമാണ് അവരുടെ കായികയാത്രയിലെ ഈ സവിശേഷ നിമിഷം സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സോണൽബെൻ പട്ടേലിന് പ്രധാനമന്ത്രി അഭിനന്ദനങ്ങൾ നേർന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ ഇങ്ങനെ പറയുന്നു:

“ഏഷ്യൻ പാരാ ഗെയിംസിൽ സോണൽബെൻ പട്ടേൽ നേടിയ വിജയത്തിൽ അതിയായ സന്തോഷം!

വനിതകളുടെ സിംഗിൾസ് ക്ലാസ് 3 ഇനത്തിൽ അവർ വെങ്കല മെഡൽ നേടിയിരിക്കുകയാണ്. ഇതോടെ ഏഷ്യൻ പാരാ ഗെയിംസിലെ അവരുടെ നേട്ടങ്ങളിൽ ആദ്യ വ്യക്തിഗത മെഡലും ചേർത്തിരിക്കുകയാണ്. വർഷങ്ങളായുള്ള അർപ്പണബോധവും അച്ചടക്കവും കഠിനാധ്വാനവും സാധ്യമാക്കിയ അവരുടെ കായികയാത്രയിലെ സവിശേഷമായ ഒരു നിമിഷമാണിത്.

— പ്രധാനമന്ത്രി നരേന്ദ്രമോദി”

 

****


( റിലീസ് ഐ.ഡി: 2325515) സന്ദര്‍ശക കൗണ്ടര്‍ : 25
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Assamese , Gujarati , Tamil