പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യൻ പാരാ ഗെയിംസിൽ വെള്ളി മെഡൽ നേടിയ പ്രദീപ് കുമാറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
20 OCT 2026 6:50PM by PIB Thiruvananthpuram
ഏഷ്യൻ പാരാ ഗെയിംസിലെ പുരുഷന്മാരുടെ ജാവലിൻ ത്രോ F53/54 ഇനത്തിൽ തന്റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനത്തോടെ തുടർച്ചയായ രണ്ടാം തവണയും വെള്ളി മെഡൽ നേടിയ പ്രദീപ് കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായുള്ള അദ്ദേഹത്തിന്റെ പുരോഗതി, നിരന്തരം പ്രകടനം മെച്ചപ്പെടുത്തുന്നതിനും സ്വന്തം കഴിവുകളുടെ പരിധികൾ മറികടക്കാനുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ വ്യക്തമാക്കുന്നുവെന്ന് ശ്രീ മോദി കുറിച്ചു. സ്ഥിരതയും മികവും ഇവിടെ ഒരുമിച്ച് പ്രകാശിക്കുന്നുവെന്നും, ഈ അഭിനന്ദനാർഹമായ പ്രകടനത്തിൽ തനിക്കുള്ള സന്തോഷം അറിയിക്കുന്നതായും ഭാവിയിലെ എല്ലാ ശ്രമങ്ങൾക്കും ആശംസകൾ നേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
എക്സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇപ്രകാരം കുറിച്ചു:
"സ്ഥിരതയും മികവും ഒരുമിച്ച് പ്രകാശിക്കുന്നു!
പുരുഷന്മാരുടെ ജാവലിൻ ത്രോ F53/54 ഇനത്തിൽ തന്റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനത്തോടെ പ്രദീപ് കുമാർ തുടർച്ചയായ രണ്ടാം തവണയും ഏഷ്യൻ പാരാ ഗെയിംസിൽ വെള്ളി മെഡൽ സ്വന്തമാക്കിയിരിക്കുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായുള്ള അദ്ദേഹത്തിന്റെ പുരോഗതി, നിരന്തരം പ്രകടനം മെച്ചപ്പെടുത്തുന്നതിനും സ്വന്തം കഴിവുകളുടെ പരിധികൾ മറികടക്കുന്നതിനുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ എടുത്തു കാണിക്കുന്നു. അഭിനന്ദനാർഹമായ ഈ പ്രകടനത്തിന് അദ്ദേഹത്തിന് എന്റെ അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ ഭാവിയിലെ എല്ലാ ശ്രമങ്ങൾക്കും എന്റെ ആശംസകൾ: പ്രധാനമന്ത്രി നരേന്ദ്രമോദി"
****
( റിലീസ് ഐ.ഡി: 2325510)
സന്ദര്‍ശക കൗണ്ടര്‍ : 20