പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ പാരാ ഗെയിംസ് 2026ൽ പുരുഷന്മാരുടെ ലോങ് ജംപ് T47 വിഭാഗത്തിൽ സ്വർണം നേടിയ നിഷാദ് കുമാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 19 OCT 2026 10:09PM by PIB Thiruvananthpuram

ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ പുരുഷന്മാരുടെ ലോങ് ജംപ് T47 വിഭാഗത്തിൽ മികച്ച പ്രകടനത്തോടെ സ്വർണ മെഡൽ നേടിയ നിഷാദ് കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഈ ഇനത്തിലെ അരങ്ങേറ്റത്തിൽതന്നെ സ്വർണ മെഡൽ നേടിയത് നേട്ടത്തെ കൂടുതൽ സവിശേഷമാക്കുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നിഷാദ് കുമാറിന്റെ വൈവിധ്യമാർന്ന കായികമികവിനെയും ദൃഢനിശ്ചയത്തെയും മികവുറ്റ കായിക പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു. ഭാവിയിലെ എല്ലാ ഉദ്യമങ്ങൾക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവച്ച കുറിപ്പ്:

“ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ പുരുഷന്മാരുടെ ലോങ് ജംപ് T47 വിഭാഗത്തിൽ മികച്ച പ്രകടനത്തോടെ സ്വർണ മെഡൽ നേടിയ നിഷാദ് കുമാറിനെ ഓർത്ത് ഏറെ അഭിമാനിക്കുന്നു. ഈ ഇനത്തിലെ അരങ്ങേറ്റത്തിൽതന്നെ സ്വർണം നേടിയത് ഈ നേട്ടത്തെ കൂടുതൽ സവിശേഷമാക്കുന്നു. അദ്ദേഹത്തിന്റെ വൈവിധ്യമാർന്ന കായികമികവും ദൃഢനിശ്ചയവും കായികരംഗത്തെ മികവും ഏറെ പ്രചോദനകരമാണ്. വരാനിരിക്കുന്ന എല്ലാ ഉദ്യമങ്ങൾക്കും ആശംസകൾ നേരുന്നു: പ്രധാനമന്ത്രി @narendramodi”

-NK-

( റിലീസ് ഐ.ഡി: 2325355) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Gujarati , Tamil , Kannada