രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

വിജയദശമി ആശംസകൾ നേർന്ന് രാഷ്‌ട്രപതി

പോസ്റ്റഡ് ഓണ്‍: 19 OCT 2026 7:02PM by PIB Thiruvananthpuram
വിജയദശമിക്ക് മുന്നോടിയായി രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു രാജ്യത്തെ പൗരന്മാർക്ക് ആശംസകൾ നേർന്നു.

രാഷ്‌ട്രപതി തൻ്റെ സന്ദേശത്തിൽ പറഞ്ഞു,  “വിജയദശമിയുടെ ശുഭകരമായ വേളയിൽ, രാജ്യത്തും വിദേശത്തും താമസിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും ഞാൻ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. 

വിജയദശമി ആഘോഷത്തിന് സവിശേഷമായ പ്രാധാന്യമുണ്ട്. രാവണന് മേൽ ഭഗവാൻ ശ്രീരാമൻ നേടിയ വിജയത്തെയാണ് ഇത് പ്രതീകവൽക്കരിക്കുന്നത്. ധർമ്മത്തിൻ്റെയും സദാചാരത്തിൻ്റെയും മൂർത്തീഭാവമായാണ് ഭഗവാൻ ശ്രീരാമൻ ആദരിക്കപ്പെടുന്നത്. അധർമ്മത്തിന് മേൽ ധർമ്മത്തിൻ്റെയും അനീതിക്ക് മേൽ നീതിയുടെയും വിജയം ഈ ഉത്സവം അടയാളപ്പെടുത്തുന്നു.

ധാർമ്മികതയുടെയും കർത്തവ്യബോധത്തിൻ്റെയും ആദർശങ്ങളിൽ വേരൂന്നിയതാണ് ഇന്ത്യൻ സംസ്കാരം. ഈ അവസരത്തിൽ, നമ്മുടെ സാംസ്കാരിക പാരമ്പര്യത്തിൻ്റെ  ഉദാത്തമായ ആദർശങ്ങൾ ഉയർത്തിപ്പിടിക്കാനും, എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹവും വികസിത ഭാരതവും കെട്ടിപ്പടുക്കുന്നതിന് സംഭാവന നൽകാനും നമുക്ക് ദൃഢനിശ്ചയം ചെയ്യാം.

ഈ പുണ്യവേളയിൽ, എല്ലാ പൗരന്മാർക്കും സന്തോഷവും ആരോഗ്യവും ക്ഷേമവും ആശംസിച്ചുകൊണ്ട്  എൻ്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു”.
 
 
***

( റിലീസ് ഐ.ഡി: 2325269) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Gujarati , Tamil