ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

സംഗീതസംവിധായകന്‍ ദേവയുടെ നിര്യാണത്തില്‍ ഉപരാഷ്ട്രപതി സി .പി. രാധാകൃഷ്ണന്‍ അനുശോചനം രേഖപ്പെടുത്തി

പോസ്റ്റഡ് ഓണ്‍: 17 OCT 2026 3:39PM by PIB Thiruvananthpuram
തന്റെ തനതായ 'ഗാന' സംഗീതശൈലിയിലൂടെയും ജനങ്ങളുടെ ജീവിതവും വികാരങ്ങളും പ്രതിഫലിപ്പിക്കുന്ന ജനപ്രിയ ഗാനങ്ങളിലൂടെയും തമിഴ് ചലച്ചിത്രമേഖലയില്‍ ദേവ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചതായി ഉപരാഷ്ട്രപതി തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി 400-ലധികം ചിത്രങ്ങള്‍ക്ക് സംഗീതം നൽകിയ അദ്ദേഹം ഇന്ത്യന്‍ സിനിമയ്ക്ക് മായാത്ത സംഭാവനകളാണ് നൽകിയതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
 
ദേവയുടെ അവിസ്മരണീയമായ ഗാനങ്ങളും 'ഗാന' സംഗീതത്തിന് നൽകിയ സവിശേഷ സംഭാവനകളും തലമുറകളായുള്ള സംഗീതാസ്വാദകർ എക്കാലവും ഓർമ്മിക്കുമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. തമിഴ് ചലച്ചിത്ര-സംഗീത ലോകത്തിന് വലിയൊരു നഷ്ടമാണ് സംഗീതസംവിധായകന്റെ വിയോഗമെന്നും അദ്ദേഹം പറഞ്ഞു.
 
ദുഃഖിതരായ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ചലച്ചിത്ര പ്രവർത്തകർക്കും സംഗീതാസ്വാദകർക്കും ശ്രീ സി.പി. രാധാകൃഷ്ണൻ ഹൃദയപൂർവ്വമായ അനുശോചനം അറിയിച്ചു.

****

( റിലീസ് ഐ.ഡി: 2324726) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Assamese , Gujarati , Tamil , Telugu