പ്രധാനമന്ത്രിയുടെ ഓഫീസ്
കാനഡ വിദേശകാര്യ മന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രധാന സഹകരണ മേഖലകളിൽ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്തു
ഉഭയകക്ഷി ബന്ധങ്ങളിലെ അനുകൂല പുരോഗതിയെ യഥാർത്ഥ നേട്ടങ്ങളാക്കി മാറ്റേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു
കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിക്ക് ഊഷ്മളമായ ആശംസകൾ കൈമാറി
പോസ്റ്റഡ് ഓണ്:
14 OCT 2026 6:56PM by PIB Thiruvananthpuram
കാനഡ വിദേശകാര്യ മന്ത്രി ബഹുമാനപ്പെട്ട ശ്രീമതി അനിത ആനന്ദ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചയിൽ, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും വ്യാപാരം, ശാസ്ത്ര-സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ, ഊർജം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം, ബഹുരാഷ്ട്ര സഹകരണം എന്നിവയുൾപ്പെടെ പരസ്പര താൽപ്പര്യമുള്ള മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനുമായി നടന്നുവരുന്ന നിലവിലെ ശ്രമങ്ങൾ പ്രധാനമന്ത്രി മോദിയും വിദേശകാര്യ മന്ത്രി ആനന്ദും ചർച്ച ചെയ്തു.
ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി നിലനിർത്തേണ്ടതിന്റെയും, സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനെക്കുറിച്ചുള്ള (CEPA) ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കുന്നത് ഉൾപ്പെടെയുള്ള പ്രായോഗിക നേട്ടങ്ങളിലേക്ക് അതിനെ മാറ്റേണ്ടതിന്റെയും പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളിലും ഇരുവരും കാഴ്ചപ്പാടുകൾ പങ്കുവെച്ചു.
കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിക്ക് തന്റെ ഊഷ്മളമായ ആശംസകൾ അറിയിച്ച പ്രധാനമന്ത്രി, തുടർന്നും ആശയവിനിമയങ്ങൾ നടത്താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
***
NK
( റിലീസ് ഐ.ഡി: 2323668)
സന്ദര്ശക കൗണ്ടര് : 7