യുവജനകാര്യ, കായിക മന്ത്രാലയം
കായിക പൈതൃകത്തെയും സാംസ്‌കാരിക വൈവിധ്യത്തെയും ഉയര്‍ത്തിക്കാട്ടി അഹമ്മദാബാദില്‍ 2026ലെ ബ്രിക്‌സ് (BRICS) പരമ്പരാഗത-തദ്ദേശീയ പ്രദര്‍ശന മത്സരങ്ങല്‍ സംഘടിപ്പിച്ചു
പോസ്റ്റഡ് ഓണ്‍:
12 OCT 2026 4:07PM by PIB Thiruvananthpuram
കായികമേഖലയെ രാഷ്ട്രനിര്‍മ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റാന്‍ ലക്ഷ്യമിട്ട് ഭാവിക്ക് അനുയോജ്യമായ കായിക അടിസ്ഥാന സൗകര്യങ്ങളില്‍ ഇന്ത്യ നിക്ഷേപം നടത്തി : കേന്ദ്ര മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ 2026ലെ ബ്രിക്‌സ് പരമ്പരാഗത-തദ്ദേശീയ പ്രദര്‍ശന മത്സരങ്ങള്‍ 2026 ഒക്ടോബര്‍ 12 തിങ്കളാഴ്ച ഗുജറാത്തിലെ അഹമ്മദാബാദ്, നാരന്‍പുരയിലുള്ള വീര്‍ സവര്‍ക്കര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ സംഘടിപ്പിച്ചു.

ബ്രിക്‌സ് രാജ്യങ്ങളുടെ കായിക പാരമ്പര്യം, സാംസ്‌കാരിക വൈവിധ്യം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവ ആഘോഷിക്കുന്നതിനായി പ്രമുഖ വ്യക്തികള്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, കായികതാരങ്ങള്‍, പരിശീലകര്‍, സാങ്കേതിക വിദഗ്ദ്ധര്‍, വിവിധ പങ്കാളിത്ത സ്ഥാപനങ്ങളുടെ ഭാരവാഹികള്‍ എന്നിവരെല്ലാം ഈ ഒരു ദിവസത്തെ പരിപാടിയില്‍ ഒത്തുചേര്‍ന്നു.
ഭാവിക്ക് സജ്ജമായ അത്യാധുനിക കായിക അടിസ്ഥാന സൗകര്യങ്ങളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിക്കൊണ്ട്, കായികരംഗത്തെ രാഷ്ട്രനിര്‍മ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട്, കേന്ദ്ര യുവജനകാര്യകായിക മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. ഗുജറാത്ത് ഉപമുഖ്യമന്ത്രി ശ്രീ. ഹര്‍ഷ സാംഘ്‌വിയുടെ സാന്നിധ്യത്തിലാണ് കേന്ദ്രമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്തത്.

ഒരു കായിക രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത കേന്ദ്ര കായിക മന്ത്രി എടുത്തുപറഞ്ഞു. 10 ബ്രിക്‌സ് അംഗരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, കായികതാരങ്ങള്‍, സാങ്കേതിക വിദഗ്ദ്ധര്‍, വിവിധ പങ്കാളിത്ത സ്ഥാപനങ്ങളുടെ ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
'രാജ്യനിര്‍മ്മാണ പ്രക്രിയയില്‍ കായികരംഗത്തിന് ഇന്ത്യ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, കളിക്കളങ്ങള്‍ മുതല്‍ വിജയവേദികള്‍ വരെ നീളുന്ന അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഇന്ത്യ തങ്ങളുടെ കായിക മേഖലയെ പരിവര്‍ത്തനത്തിന് വിധേയമാക്കുകയാണ്.' ശ്രീ. മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

അടിസ്ഥാനതലത്തിലുള്ള പങ്കാളിത്തം, കായിക പ്രതിഭകളെ കണ്ടെത്തല്‍, മികച്ച പരിശീലനം, സ്‌പോര്‍ട്‌സ് സയന്‍സ്, അടിസ്ഥാന സൗകര്യ വികസനം, കായികതാരങ്ങളുടെ ക്ഷേമം, അന്താരാഷ്ട്ര തലത്തിലുള്ള പരിചയസമ്പത്ത് എന്നിവ ഉള്‍പ്പെടുന്ന സമഗ്രമായ (360-degree) കാഴ്ചപ്പാടിലൂടെ ഭാവിയിലേക്ക് അനുയോജ്യമായ ഒരു സുസ്ഥിര കായിക അന്തരീക്ഷമാണ് ഇന്ത്യ പടുത്തുയര്‍ത്തുന്നതെന്ന് കേന്ദ്ര കായിക മന്ത്രി പറഞ്ഞു. ഈ മാറ്റത്തെ പിന്തുണയ്ക്കുന്നതിനായി, 'ഖേലോ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി ഏകദേശം 3.76 ബില്യണ്‍ യുഎസ് ഡോളര്‍ രാജ്യം നീക്കിവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ബ്രിക്‌സ് പരമ്പരാഗത-തദ്ദേശീയ ഗെയിംസ് ഒരു മത്സരം എന്നതിലുപരി, ഓരോ പരമ്പരാഗത കായിക ഇനത്തിന് പിന്നിലുമുള്ള ചരിത്രം, മൂല്യങ്ങള്‍, സാംസ്‌കാരിക പശ്ചാത്തലം എന്നിവ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള മികച്ച വേദി കൂടിയാണ്. ഈ സംരംഭത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഇന്ത്യ മൂന്ന് പ്രായോഗിക സഹകരണ മേഖലകള്‍ നിര്‍ദ്ദേശിക്കുന്നു,' ഡോ. മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

കേന്ദ്ര മന്ത്രി മുന്നോട്ടുവെച്ച 3 നിര്‍ദ്ദേശങ്ങള്‍:
1. തദ്ദേശീയവും പരമ്പരാഗതവുമായ കായിക ഇനങ്ങളുടെ ചരിത്രം, സാംസ്‌കാരിക പ്രാധാന്യം, നിയമങ്ങള്‍, ഉപകരണങ്ങള്‍, കളിസ്ഥലത്തിന്റെ അളവുകള്‍ എന്നിവ കൃത്യമായി രേഖപ്പെടുത്തുന്നതിനായി ബ്രിക്‌സ് രാജ്യങ്ങളുടെ ഒരു സന്നദ്ധ വിവരശേഖരണ കേന്ദ്രം രൂപീകരിക്കുക.
2. ബ്രിക്‌സ് അംഗരാജ്യങ്ങളിലെ പരിശീലകര്‍, കായികതാരങ്ങള്‍, ഗവേഷകര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാംസ്‌കാരിക വിദഗ്ദ്ധര്‍ എന്നിവര്‍ തമ്മില്‍ ആശയവിനിമയവും പരസ്പര വിനിമയ പരിപാടികളും പ്രോത്സാഹിപ്പിക്കുക.
3. ഭാവിയില്‍ നടക്കുന്ന ബ്രിക്‌സ് കായിക മേളകളില്‍ പരമ്പരാഗത-തദ്ദേശീയ കായിക ഇനങ്ങളുടെ പ്രദര്‍ശനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ഉള്‍പ്പെടുത്തുക.
ഫിറ്റ് ഇന്ത്യ പ്രസ്ഥാനത്തിലൂടെ കായികക്ഷമതയെ ജീവിതശൈലിയാക്കി മാറ്റാന്‍ രാജ്യം നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് കേന്ദ്ര മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ വ്യക്തമാക്കി.
''സണ്‍ഡേസ് ഓണ്‍ സൈക്കിള്‍' ബോധവല്‍ക്കരണ പരിപാടിയില്‍ രാജ്യം വന്‍ വിജയമാണ് കൈവരിച്ചത്; എല്ലാ ഞായറാഴ്ചയും മൂന്ന് ലക്ഷത്തിലധികം സ്ഥലങ്ങളിലായി അഞ്ച് ദശലക്ഷത്തിലധികം ആളുകളാണ് ഇതില്‍ സൈക്ലിംഗിനായി എത്തിയത്. ഇതുവരെ ഇന്ത്യയിലുടനീളം 'സണ്‍ഡേസ് ഓണ്‍ സൈക്കിള്‍'ന്റെ 94 പതിപ്പുകള്‍ സംഘടിപ്പിച്ചു കഴിഞ്ഞു'. മന്ത്രി പറഞ്ഞു.

അഹമ്മദാബാദിലെ വീര്‍ സവര്‍ക്കര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത 10 ബ്രിക്‌സ് രാജ്യങ്ങളും തങ്ങളുടെ തദ്ദേശീയ കായിക പാരമ്പര്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
വിവിധ രാജ്യങ്ങള്‍ അവതരിപ്പിച്ച തദ്ദേശീയ കായിക വിനോദങ്ങള്‍
*ബെലാറസ് : ഗൊറോഡ്കി
ബൊളീവിയ : ലുച്ച ഡി ചോലിറ്റാസ്, ടിങ്കു, റായു, ട്രോംപോ, കാച്ചിനാസ്, കരേര ഡി സാക്കോസ്
ബ്രസീല്‍ : സരബത്താന (സ്വദേശി ബ്ലോപൈപ്പ്), കൊറിഡ ഡി ടോറസ് (ലോഗ് റേസ്), ബ്രസീലിയന്‍ പാരാ-ജിയു-ജിറ്റ്‌സു, കപ്പോയിറ
ചൈന: വുഷു, ലയണ്‍ ഡാന്‍സ്, ഹെല്‍ത്ത് കിഗോങ്
ഇന്ത്യ : മല്ലഖമ്പ്, യോഗാസനം, കളരിപ്പയറ്റ്
ഇറാന്‍ : സൂര്‍ഖാനെ, ഹഫ്ത് സാങ്, ഗാനിഹ്
കസാക്കിസ്ഥാന്‍: അസിക് അറ്റു, ടോഗിസ്‌കുമലക്, ഖസാഖ് കുറേസി
റഷ്യ : ഗൊറോഡ്കിയും സാംബോയും
ദക്ഷിണാഫ്രിക്ക : ഘാട്ടിയും ഇന്‍ടോംഗയും
യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് : അല്‍ തബ്ബ തദ്ദേശീയ കായിക ഇനങ്ങളുടെ പ്രദര്‍ശനങ്ങള്‍ക്ക് പുറമെ, വിവിധ സാംസ്‌കാരിക പരിപാടികളും കാണികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള പ്രത്യേക പ്രവര്‍ത്തനങ്ങളും ചടങ്ങിന് മാറ്റുകൂട്ടി. പരിപാടിയുടെ സമാപനത്തില്‍ പങ്കെടുത്ത എല്ലാ ടീമുകളെയും ആദരിച്ചു.

തങ്ങളുടെ പരമ്പരാഗത കായിക വിനോദങ്ങളുടെ ചരിത്രവും മൂല്യങ്ങളും സാംസ്‌കാരിക പശ്ചാത്തലവും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് ഈ ഗെയിംസ് ഒരു പൊതുവേദിയായി മാറി. കായികരംഗത്തെ ആധുനികവല്‍ക്കരിക്കുമ്പോഴും പരമ്പരാഗതമായ അറിവുകളും കൂട്ടായ്മകളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഈ പരിപാടി അടിവരയിട്ടു. കൂടാതെ, ഉള്‍ക്കൊള്ളലിലൂടെയുള്ള പങ്കാളിത്തം വ്യാപിപ്പിക്കാനും ബ്രിക്‌സ് കുടുംബാംഗങ്ങള്‍ക്കിടയില്‍ സൗഹൃദവും സഹകരണവും ശക്തിപ്പെടുത്താനും ഈ പരിപാടി സഹായിച്ചു.
**********
( റിലീസ് ഐ.ഡി: 2322521)
സന്ദര്‍ശക കൗണ്ടര്‍ : 8