പ്രധാനമന്ത്രിയുടെ ഓഫീസ്
ഭരണത്തലവനായി രാജ്യസേവനത്തിൽ 25 വർഷം പൂർത്തിയാക്കിയ വേളയിൽ ആശംസകൾ അറിയിച്ച ട്രിനിഡാഡ് ആൻഡ് ടൊബാഗോ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രിക്ക് നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
08 OCT 2026 7:29PM by PIB Thiruvananthpuram
ഭരണത്തലവനായി രാജ്യസേവനത്തിൽ 25 വർഷം പൂർത്തിയാക്കിയ അവസരത്തിൽ ഊഷ്മളമായ ആശംസകളും സ്നേഹനിർഭരമായ വാക്കുകളും പങ്കുവെച്ച ട്രിനിഡാഡ് ആൻഡ് ടൊബാഗോ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി കമലാ പെർസാദ്-ബിസെസ്സറിനോട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി രേഖപ്പെടുത്തി.
ഇന്ത്യയും ട്രിനിഡാഡ് ആൻഡ് ടൊബാഗോയും തമ്മിലുള്ള സൗഹൃദം പുതിയ ഉയരങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, വരും വർഷങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ശ്രീ മോദി 'X'-ൽ ഇങ്ങന കുറിച്ചു:
"പ്രധാനമന്ത്രി കമലാ പെർസാദ്-ബിസെസ്സർ, താങ്കളുടെ ഊഷ്മളമായ ആശംസകൾക്കും സ്നേഹനിർഭരമായ വാക്കുകൾക്കും നന്ദി. ഇന്ത്യയും ട്രിനിഡാഡ് ആൻഡ് ടൊബാഗോയും തമ്മിലുള്ള സൗഹൃദം പുതിയ ഉയരങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. വരും വർഷങ്ങളിൽ നമ്മുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
@PM_Kamla"
****
SK
( റിലീസ് ഐ.ഡി: 2321547)
സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada