പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കൂടുതൽ ലളിതവും വിശ്വസനീയവുമായ നികുതി ഭരണസംവിധാനത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ജി.എസ്.ടി കൗൺസിലിന്റെ ശുപാർശകളെ പ്രധാനമന്ത്രി സ്വാഗതം ചെയ്യുന്നു

പോസ്റ്റഡ് ഓണ്‍: 08 OCT 2026 9:50PM by PIB Thiruvananthpuram

ജി.എസ്.ടി കൗൺസിൽ അംഗീകരിച്ച പുതിയ ജിഎസ്ടി പരിഷ്കാരങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു. ചരക്ക് സേവന നികുതി സമ്പ്രദായത്തെ കൂടുതൽ ലളിതവും കാര്യക്ഷമവും ജനസൗഹൃദവുമാക്കുന്നതിനുള്ള ‌സുപ്രധാന ചുവടുവെപ്പാണ് ഈ ശുപാർശകളെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അറസ്റ്റ് വ്യവസ്ഥകൾ ഒഴിവാക്കൽ, കുറ്റകൃത്യങ്ങളുടെ പരിധി കുറയ്ക്കൽ, നടപടിക്രമങ്ങൾ ലളിതമാക്കൽ എന്നിവയുമായി ബന്ധപ്പെട്ട കൗൺസിലിന്റെ ശുപാർശകൾ നികുതിദായകരിലും വ്യവസായ മേഖലയിലും ​ഗുണാത്മക സ്വാധീനം ചെലുത്തുമെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:

ജി.എസ്.ടി കൗൺസിൽ അംഗീകരിച്ച പുതിയ ജിഎസ്ടി പരിഷ്കാരങ്ങളെ ഞാൻ സ്വാഗതം ചെയ്യുന്നു.

അറസ്റ്റ് വ്യവസ്ഥകൾ ഒഴിവാക്കൽ, കുറ്റകൃത്യങ്ങളുടെ പരിധി കുറയ്ക്കൽ, കൂടുതൽ ലളിതമായ നടപടിക്രമങ്ങൾ എന്നിവ സംബന്ധിച്ച കൗൺസിലിന്റെ ശുപാർശകൾ വളരെ മികച്ച സ്വാധീനം ചെലുത്തും.

ലക്ഷ്യം വ്യക്തമാണ്:

വേഗത്തിലുള്ള തീരുമാനങ്ങൾ.

കുറഞ്ഞ നിയമാനുവർത്തന ചെലവുകൾ.

ഓട്ടോമേറ്റഡ് റീഫണ്ടുകൾ.

വിശ്വാസത്തിലധിഷ്ഠിതമായ ഭരണനിർവഹണം.

ജിഎസ്ടിയെ കൂടുതൽ കാര്യക്ഷമവും സുതാര്യവും ജനസൗഹൃദവുമാക്കാനുള്ള ഞങ്ങളുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിത്.

***

SK


( റിലീസ് ഐ.ഡി: 2321211) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Manipuri , Assamese , Gujarati , Telugu , Kannada