പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഒക്ടോബർ 9-ന് വനിതാ, ശിശു വികസന വകുപ്പുതല ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും

പോഷകാഹാരം, പ്രാരംഭ വിദ്യാഭ്യാസം, ശിശു സംരക്ഷണം, സ്ത്രീ സുരക്ഷ, ശാക്തീകരണം എന്നീ പ്രധാന വിഷയങ്ങളിൽ ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കും

പോസ്റ്റഡ് ഓണ്‍: 08 OCT 2026 4:44PM by PIB Thiruvananthpuram

2026 ഒക്ടോബർ 9-ന് വൈകീട്ട് 4:30 ഓടെ ന്യൂഡൽഹിയിലെ സുഷ്മ സ്വരാജ് ഭവനിൽ നടക്കുന്ന വനിതാ, ശിശു വികസന വകുപ്പുതല ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. ചടങ്ങിൽ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യും.

2026 ഒക്ടോബർ 8, 9 തീയതികളിൽ നടക്കുന്ന രണ്ടുദിവസത്തെ വകുപ്പുതല ഉച്ചകോടിയിൽ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള രാഷ്ട്രീയ നേതാക്കളും വനിതാ, ശിശു വികസന മേഖലയുമായി ബന്ധപ്പെട്ട  ഉദ്യോഗസ്ഥരും പങ്കെടുക്കും. സഹകരണ ഫെഡറലിസം ശക്തിപ്പെടുത്തുന്നതിനും ദേശീയ മുൻഗണനകളുടെ കൂട്ടായ ഉടമസ്ഥത പ്രോത്സാഹിപ്പിക്കുന്നതിനും കേന്ദ്ര-സംസ്ഥാന സഹകരണത്തിലൂടെ ഫലപ്രാപ്തി ത്വരിതപ്പെടുത്തുന്നതിനുമായി പ്രധാനമന്ത്രി വിഭാവനം ചെയ്ത വകുപ്പുതല ഉച്ചകോടികളുടെ പരമ്പരയിലെ രണ്ടാമത്തെ ഉച്ചകോടിയാണിത്.

നാല് പ്രധാന വിഷയങ്ങളിൽ ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കും:

* മികച്ച പോഷകാഹാരത്തിനും പ്രാരംഭ വിദ്യാഭ്യാസത്തിനുമായി അംഗൻവാടി കേന്ദ്രങ്ങളെ പുനർവിഭാവനം ചെയ്യൽ

* ദുർബലരായ കുട്ടികളുടെ സംരക്ഷണ സംവിധാനം ശക്തിപ്പെടുത്തൽ

* സ്ഥാപനപരവും നിയമപരവുമായ ചട്ടക്കൂടുകളുടെ ഫലപ്രദമായ നിർവ്വഹണത്തിലൂടെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കൽ

* പ്രധാന പദ്ധതികളുടെ ഫലപ്രാപ്തിയും നേട്ടങ്ങളും വർധിപ്പിച്ചുകൊണ്ട് സ്ത്രീകളുടെ ശാക്തീകരണം കൈവരിക്കൽ

മേഖലാപരമായ മുൻഗണനകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും മികച്ച രീതികൾ പങ്കുവെക്കുന്നതിനും നിർവ്വഹണ വെല്ലുവിളികൾ പരിഹരിക്കുന്നതിനും മെച്ചപ്പെട്ട ഭരണനി‍ർവഹണത്തിനും സേവന വിതരണത്തിനുമായി സമയബന്ധിതമായ നടപടികളിൽ ധാരണയിലെത്തുന്നതിനുമായി കേന്ദ്ര-സംസ്ഥാന ​ഗവൺമെന്റുകളിൽ നിന്നുമുള്ള ബന്ധപ്പെട്ട പങ്കാളികളെ വകുപ്പുതല ഉച്ചകോടി മാതൃക ഒരുമിച്ച് കൊണ്ടുവരുന്നു.

****


( റിലീസ് ഐ.ഡി: 2320858) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , Marathi , Gujarati , Kannada