ആയുഷ്
പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതി,2026–27 അദ്ധ്യയന വർഷത്തെ ബി.എൻ.വൈ.എസ് (BNYS) ബിരുദ കോഴ്സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു
പോസ്റ്റഡ് ഓണ്‍:
07 OCT 2026 12:04PM by PIB Thiruvananthpuram
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതി (NIN), യേവാലേവാഡിയിലുള്ള തങ്ങളുടെ പ്രമുഖ നിസർഗ് ഗ്രാം ക്യാമ്പസിൽ 2026–27 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് നാച്ചുറോപ്പതി ആൻഡ് യോഗിക് സയൻസസ് (BNYS) കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമായ NIN, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, പരിശീലനം, ഗവേഷണം എന്നിവയിലൂടെ പ്രകൃതിചികിത്സയും യോഗയും പ്രോത്സാഹിപ്പിച്ചുകൊണ്ട് മഹാത്മാഗാന്ധിയുടെ പാരമ്പര്യവും ദർശനവും മുന്നോട്ട് കൊണ്ടുപോകുന്നു. ന്യൂഡൽഹിയിലെ കേന്ദ്ര സർവകലാശാലയായ ശ്രീ ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ സംസ്‌കൃത യൂണിവേഴ്സിറ്റിയുടെ അഫിലിയേഷനോടെ രാജ്യത്ത് BNYS പ്രോഗ്രാം വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ കേന്ദ്ര സർക്കാർ സ്ഥാപനമാണ് NIN. ഇത് പ്രകൃതിചികിത്സയിലെയും യോഗയിലെയും സ്ഥാപനപരമായ വിദ്യാഭ്യാസവും അക്കാദമിക് നിലവാരവും ശക്തിപ്പെടുത്തുന്നതിൽ ഒരു സുപ്രധാന നാഴികക്കല്ലാണ്.
അഞ്ചര വർഷത്തെ ഈ ഫുൾ-ടൈം റെസിഡൻഷ്യൽ BNYS പ്രോഗ്രാമിൽ, നാലര വർഷത്തെ അക്കാദമിക്-ക്ലിനിക്കൽ പരിശീലനവും അതിനുശേഷം ഒരു വർഷത്തെ നിർബന്ധിത റൊട്ടേറ്ററി റെസിഡൻഷ്യൽ ഇന്റേൺഷിപ്പും (CRRI) ഉൾപ്പെടുന്നു. 2026–27 അധ്യയന വർഷത്തിലേക്ക് ആകെ 100 സീറ്റുകളാണ് ലഭ്യമാക്കിയിട്ടുള്ളത്.
അംഗീകൃത ബോർഡിൽ നിന്ന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഇംഗ്ലീഷ് വിഷയങ്ങളോടെ 10+2 അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായവർക്കും നിർദ്ദിഷ്ട യോഗ്യതയും മെഡിക്കൽ ഫിറ്റ്‌നസ്സുമുള്ളവർക്കും അപേക്ഷിക്കാം. നീറ്റ്-യുജി 2026 എഴുതിയ ഉദ്യോഗാർത്ഥികൾക്ക് പ്രവേശനത്തിൽ മുൻഗണന ലഭിക്കും. ഒഴിവുള്ള ബാക്കി സീറ്റുകൾ നിർദ്ദിഷ്ട പ്രവേശന നടപടിക്രമങ്ങളും സംവരണ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് 10+2 പി.സി.ബി (PCB) മാർക്കിന്റെ മെരിറ്റ് അടിസ്ഥാനത്തിൽ നികത്തും.
25 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന പ്രമുഖ നിസർഗ് ഗ്രാം ക്യാമ്പസിൽ, 250 ബെഡുകളുള്ള ഒരു പ്രകൃതിചികിത്സാ ആശുപത്രി, അക്കാദമിക്-ഗവേഷണ സൗകര്യങ്ങൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേക ഹോസ്റ്റലുകൾ, അത്യാധുനിക യോഗ ഹാളുകൾ, ആധുനിക പ്രകൃതിചികിത്സാ ചികിത്സാ സൗകര്യങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു. വിദ്യാഭ്യാസം,ക്ലിനിക്കൽ പരിശീലനം, ഗവേഷണം, ആരോഗ്യം എന്നിവയ്ക്കായുള്ള ഒരു സമഗ്ര അന്തരീക്ഷമാണ് ഈ ക്യാമ്പസ് പ്രദാനം ചെയ്യുന്നത്.
ഓൺലൈൻ അപേക്ഷാ നടപടികൾ 2026 സെപ്റ്റംബർ 29-ന് ആരംഭിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 ഒക്ടോബർ 19 വൈകുന്നേരം 5:00 മണിയാണ്. താൽക്കാലിക മെറിറ്റ് ലിസ്റ്റ് 2026 ഒക്ടോബർ 27-നും അന്തിമ മെറിറ്റ്/വെയ്റ്റിംഗ് ലിസ്റ്റ് ഒക്ടോബർ 30-നും പ്രസിദ്ധീകരിക്കും. കൗൺസിലിംഗ് 2026 നവംബർ 12–13, 18–19 തീയതികളിൽ നടക്കും. ക്ലാസുകൾ 2026 നവംബർ 30ന് ആരംഭിയ്ക്കും.
വിശദമായ പ്രോസ്പെക്ടസ്, ഫീസ് ഘടന, അപേക്ഷാ വിവരങ്ങൾ എന്നിവ NIN വെബ്‌സൈറ്റായ www.ninpune.ayush.gov.in-ൽ ലഭ്യമാണ്.പ്രവേശനവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് താഴെ പറയുന്ന ഹെൽപ്പ്‌ലൈൻ നമ്പറുകളിലോ ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്:
ഹെൽപ്പ്‌ലൈൻ നമ്പറുകൾ: +91 7965220180, 9511693564
ഇമെയിൽ വിലാസം: admission@bnysnin.in
SKY
*******
( റിലീസ് ഐ.ഡി: 2320168)
സന്ദര്‍ശക കൗണ്ടര്‍ : 7