പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 80 കിലോ ബോക്സിങ്ങിൽ സ്വർണം നേടിയ അങ്കുഷിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 02 OCT 2026 6:13PM by PIB Thiruvananthpuram

ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 80 കിലോ ബോക്സിങ് ഇനത്തിൽ ഫൈനലിൽ ആധികാരിക വിജയം നേടി സ്വർണ മെഡൽ സ്വന്തമാക്കിയ അങ്കുഷിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.


അങ്കുഷിന്റെ ആവേശവും അർപ്പണബോധവും ശ്രദ്ധേയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അങ്കുഷിന്റെ വിജയം ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ബോക്സിങ് പോരാട്ടത്തിന് മികച്ച പരിസമാപ്തി ഉറപ്പാക്കിയതായും അദ്ദേഹം വ്യക്തമാക്കി.


പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവച്ച കുറിപ്പ്:


“അങ്കുഷിന് സ്വർണം!


ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 80 കിലോ ബോക്സിങ് വിഭാഗത്തിൽ ഫൈനലിൽ ആധികാരിക വിജയം നേടി സ്വർണം നേടിയ അങ്കുഷിന് അഭിനന്ദനങ്ങൾ!
അദ്ദേഹത്തിന്റെ ആവേശവും അർപ്പണബോധവും ശ്രദ്ധേയമാണ്. അങ്കുഷിന്റെ വിജയം ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ബോക്സിങ് പോരാട്ടത്തിന് മികച്ച പരിസമാപ്തി ഉറപ്പാക്കി: പ്രധാനമന്ത്രി @narendramodi”

 

narendramodi”

 

****


( റിലീസ് ഐ.ഡി: 2318325) സന്ദര്‍ശക കൗണ്ടര്‍ : 11
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Manipuri , Gujarati