പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യൻ ഗെയിംസ് സെപക് താക്രോയിൽ ചരിത്ര വെങ്കലം നേടിയ ഇന്ത്യൻ പുരുഷ ക്വാഡ്രന്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
02 OCT 2026 6:09PM by PIB Thiruvananthpuram
ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ക്വാഡ്രന്റ് ഇനത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ ക്വാഡ്രന്റ് വിഭാഗത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ടീമിന്റെ നിശ്ചയദാർഢ്യവും പോരാട്ടവീര്യവും മാതൃകാപരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ നേട്ടം രാജ്യത്തുടനീളം സെപക് താക്രോയ്ക്ക് കൂടുതൽ പ്രചോദനവും വളർച്ചയും നൽകുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവച്ച കുറിപ്പ്:
“ഇന്ത്യൻ സെപക് താക്രോയ്ക്ക് ചരിത്ര നിമിഷം!
ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ പുരുഷ ക്വാഡ്രന്റ് ടീമിന് അഭിനന്ദനങ്ങൾ. ഗെയിംസിലെ പുരുഷന്മാരുടെ ക്വാഡ്രന്റ് ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്. ടീമിന്റെ നിശ്ചയദാർഢ്യവും പോരാട്ടവീര്യവും മാതൃകാപരമാണ്. ഈ നേട്ടം രാജ്യത്തുടനീളം സെപക് താക്രോയ്ക്ക് കൂടുതൽ പ്രചോദനവും വളർച്ചയും നൽകട്ടെ: പ്രധാനമന്ത്രി @narendramodi”
********
( റിലീസ് ഐ.ഡി: 2318322)
സന്ദര്‍ശക കൗണ്ടര്‍ : 10