രാഷ്ട്രപതിയുടെ കാര്യാലയം
ഗാന്ധിജയന്തിയുടെ പൂർവദിനത്തിൽ രാഷ്ട്രപതിയുടെ ആശംസകൾ
പോസ്റ്റഡ് ഓണ്‍:
01 OCT 2026 7:01PM by PIB Thiruvananthpuram
ഗാന്ധിജയന്തിയുടെ പൂർവദിനത്തിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു നൽകിയ സന്ദേശം ഇപ്രകാരം -
"രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 157-ാം ജന്മവാർഷികമായ ഗാന്ധിജയന്തി ദിനത്തിൽ എല്ലാ പൗരന്മാർക്കും വേണ്ടി ഞാൻ അദ്ദേഹത്തിന് എന്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
ഗാന്ധിജിയുടെ ജീവിതത്തെയും ആശയങ്ങളെയും ആഗോള സമൂഹം പരക്കെ ആദരിക്കുന്നു.ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും യുദ്ധത്തിന്റെയും സംഘർഷത്തിന്റെയും അന്തരീക്ഷം നിലനിൽക്കുന്നു, ഇത് എല്ലാ രാജ്യങ്ങളെയും ബാധിക്കുന്നു. ഈ പശ്ചാത്തലത്തിൽ , മഹാത്മാഗാന്ധിയുടെ സമാധാനത്തിന്റെയും അഹിംസയുടെയും സന്ദേശത്തിന് പ്രസക്തിയേറുന്നു.
2047-ഓടെ 'വികസിത ഭാരതം' എന്ന ദേശീയ ലക്ഷ്യത്തിലേക്ക് നമ്മുടെ രാജ്യം മുന്നേറുകയാണ്. ഈ യാത്രയിൽ, വികസനത്തിന്റെ നേട്ടങ്ങൾ ഒരു പൗരനും നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ അനുകമ്പയുടെയും ഉൾക്കൊള്ളലിന്റെയും മൂല്യങ്ങൾക്ക് മുൻഗണന നൽകപ്പെടുന്നു. ഏവരുടെയും ക്ഷേമവും ഉന്നമനവും ലക്ഷ്യമിട്ടുകൊണ്ടുള്ള മഹാത്മാഗാന്ധിയുടെ 'സർവോദയം' എന്ന ആശയത്തിന്റെ അന്തസ്സത്തയാണ് ഈ കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്നത്.
ഈ ശുഭവേളയിൽ, നമ്മുടെ ധാർമ്മിക പെരുമാറ്റത്തിലൂടെയും സജീവമായ പങ്കാളിത്തത്തിലൂടെയും ശാക്തീകരിക്കപ്പെട്ടതും വികസിതവും ആത്മനിർഭരവുമായ ഒരു ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത ആവർത്തിച്ചുറപ്പിക്കാം.
***
( റിലീസ് ഐ.ഡി: 2317949)
സന്ദര്‍ശക കൗണ്ടര്‍ : 13