പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ കോമ്പൗണ്ട് ടീം ഇനത്തിൽ സ്വർണം നേടിയ കുശാൽ ദലാൽ, സാഹിൽ രാജേഷ് ജാദവ്, ഗണേഷ് മണിരത്നം തിരുമുരു എന്നിവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
30 SEP 2026 4:58PM by PIB Thiruvananthpuram
ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ കോമ്പൗണ്ട് ടീം ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയ കുശാൽ ദലാൽ, സാഹിൽ രാജേഷ് ജാദവ്, ഗണേഷ് മണിരത്നം തിരുമുരു എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ആവേശകരമായ ഫൈനലിന് ശേഷമാണ് ഈ മൂവർസംഘം സ്വർണം നേടിയതെന്ന് പറഞ്ഞ പ്രധാനമന്ത്രി, അവരുടെ മികവാർന്ന കൃത്യതയെയും ടീം വർക്കിനെയും പ്രശംസിച്ചു.
ചാമ്പ്യൻ ആർച്ചർമാരുടെ ഭാവി സംരംഭങ്ങൾക്ക് ശ്രീ മോദി ആശംസകൾ നേർന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് 'X'-ൽ ഇങ്ങനെ കുറിച്ചു:
"ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ കോമ്പൗണ്ട് ടീം ഇനത്തിൽ ആവേശകരമായ ഫൈനലിന് ശേഷം കുശാൽ ദലാൽ, സാഹിൽ രാജേഷ് ജാദവ്, ഗണേഷ് മണിരത്നം തിരുമുരു എന്നിവർ സ്വർണം കരസ്ഥമാക്കി. കൃത്യതയുടെയും ടീം വർക്കിന്റെയും മികച്ച പ്രകടനമാണ് അവർ കാഴ്ചവെച്ചത്. നമ്മുടെ ചാമ്പ്യൻ ആർച്ചർമാർക്ക് അഭിനന്ദനങ്ങൾ. അവരുടെ ഭാവി സംരംഭങ്ങൾക്ക് ആശംസകൾ: പ്രധാനമന്ത്രി @narendramodi"
****
SK
( റിലീസ് ഐ.ഡി: 2317216)
സന്ദര്‍ശക കൗണ്ടര്‍ : 4