പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യൻ ഗെയിംസിൽ, പുരുഷന്മാരുടെ മാരത്തണിൽ ചരിത്രപരമായ വെള്ളി മെഡൽ നേടിയ സാവൻ ബർവാളിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
26 SEP 2026 11:45PM by PIB Thiruvananthpuram
ഏഷ്യൻ ഗെയിംസ് പുരുഷന്മാരുടെ മാരത്തണിൽ ചരിത്രപരമായ വെള്ളി മെഡൽ നേടിയ സാവൻ ബർവാളിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
പുതിയ ദേശീയ റെക്കോർഡ് കുറിച്ചുകൊണ്ടുള്ളതും, നാല് പതിറ്റാണ്ടിലേറെക്കാലത്തിനിടെ ഈ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലുമായ ഈ നേട്ടം, ഇന്ത്യയ്ക്ക് പുറത്ത് നടക്കുന്ന ഏഷ്യൻ ഗെയിംസ് മാരത്തണിൽ രാജ്യത്തിന് ലഭിക്കുന്ന ചരിത്രത്തിലെ ആദ്യ മെഡൽ ആയതിനാൽ ഇതിന് മാറ്റേറുന്നുവെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. അദ്ദേഹത്തിന്റെ സഹിഷ്ണുതയും നിശ്ചയദാർഢ്യവും രാജ്യത്തിന് അഭിമാനമായി മാറിയെന്ന് കുറിച്ച ശ്രീ മോദി, മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകൾ നേരുകയും ചെയ്തു.
'എക്സ്' ൽ പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ച കുറിപ്പ്:
"ഏഷ്യൻ ഗെയിംസ് പുരുഷന്മാരുടെ മാരത്തണിൽ ചരിത്രപരമായ വെള്ളി മെഡൽ നേടിയ സാവൻ ബർവാളിന് അഭിനന്ദനങ്ങൾ. പുതിയ ദേശീയ റെക്കോർഡ് കുറിച്ചുകൊണ്ടുള്ളതും, നാല് പതിറ്റാണ്ടിലേറെക്കാലത്തിനിടെ ഈ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലുമായ ഈ നേട്ടം, ഇന്ത്യയ്ക്ക് പുറത്ത് നടക്കുന്ന ഏഷ്യൻ ഗെയിംസ് മാരത്തണിൽ രാജ്യത്തിന് ലഭിക്കുന്ന ചരിത്രത്തിലെ ആദ്യ മെഡൽ ആയതിനാൽ ഇതിന് മാറ്റേറുന്നു. അദ്ദേഹത്തിന്റെ സഹിഷ്ണുതയും നിശ്ചയദാർഢ്യവും രാജ്യത്തെ അഭിമാനം കൊള്ളിക്കുന്നു. മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകൾ: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി"
***
SK
( റിലീസ് ഐ.ഡി: 2315942)
സന്ദര്‍ശക കൗണ്ടര്‍ : 3