പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ സ്കീറ്റ് ടീം ഇനത്തിൽ വെങ്കല മെഡൽ നേടിയ അനന്ത്ജീത് സിംഗ് നരുക, ഭവ്തേഗ് സിംഗ് ഗിൽ, മൈരാജ് അഹമ്മദ് ഖാൻ എന്നിവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
23 SEP 2026 10:30PM by PIB Thiruvananthpuram
ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ സ്കീറ്റ് ടീം ഇനത്തിൽ വെങ്കല മെഡൽ നേടിയ അനന്ത്ജീത് സിംഗ് നരുക, ഭവ്തേഗ് സിംഗ് ഗിൽ, മൈരാജ് അഹമ്മദ് ഖാൻ എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിക്കുകയും ഇതൊരു അഭിമാന നേട്ടമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
അവരുടെ ശ്രദ്ധയും കൂട്ടായ്മയും മാതൃകാപരമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവരുടെ മുന്നോട്ടുള്ള പരിശ്രമങ്ങൾക്ക് അദ്ദേഹം ആശംസകൾ നേരുകയും ചെയ്തു.
X-ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചു:
"ഏഷ്യൻ ഗെയിംസിലെ അഭിമാന നേട്ടം!
പുരുഷന്മാരുടെ സ്കീറ്റ് ടീം ഇനത്തിൽ വെങ്കല മെഡൽ നേടിയ അനന്ത്ജീത് സിംഗ് നരുക, ഭവ്തേഗ് സിംഗ് ഗിൽ, മൈരാജ് അഹമ്മദ് ഖാൻ എന്നിവർക്ക് അഭിനന്ദനങ്ങൾ. അവരുടെ ശ്രദ്ധയും കൂട്ടായ്മയും മാതൃകാപരമായിരുന്നു. അവരുടെ മുന്നോട്ടുള്ള പരിശ്രമങ്ങൾക്ക് ആശംസകൾ: പ്രധാനമന്ത്രി @narendramodi"
***
NK
( റിലീസ് ഐ.ഡി: 2314247)
സന്ദര്‍ശക കൗണ്ടര്‍ : 4