പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വലിയ ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ സംരക്ഷണ യാത്ര ശക്തിപ്പെടുത്തുന്ന ശ്രമങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ട് കേന്ദ്രമന്ത്രി ശ്രീ ഭൂപേന്ദർ യാദവ് എഴുതിയ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 23 SEP 2026 2:25PM by PIB Thiruvananthpuram

കേന്ദ്രമന്ത്രി ശ്രീ ഭൂപേന്ദർ യാദവ് എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

ഇന്ത്യയുടെ കാണ്ടാമൃഗങ്ങളുടെ കഥ ഈ ജീവിവർഗങ്ങളുടെ ശ്രദ്ധേയമായ വീണ്ടെടുക്കലിന്റെ കഥയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കാണ്ടാമൃഗങ്ങളുടെ എണ്ണത്തിലെ സുസ്ഥിര വളർച്ച വലിയ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സംരക്ഷകരിലൊന്നായി ഇന്ത്യ മാറിയിട്ടുണ്ടെന്നും ഈ ജീവിവർഗ്ഗത്തെ നിലനിർത്തുന്ന പുൽമേടുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുന്നത് ഇതിന്റെ ഭാവിക്ക് കേന്ദ്രബിന്ദുവാണെന്നും കാണിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിർബന്ധമായും വായിച്ചിരിക്കേണ്ട കേന്ദ്രമന്ത്രിയുടെ ലേഖനം ഗവൺമെന്റിന്റെ ശ്രമങ്ങൾ സംരക്ഷണ യാത്രയെ എങ്ങനെ ശക്തിപ്പെടുത്തുന്നുവെന്ന് ഉയർത്തിക്കാട്ടുവെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിയുടെ ഓഫീസ് X-ൽ പോസ്റ്റ് ചെയ്തു:

"ഇന്ത്യയുടെ കാണ്ടാമൃഗങ്ങളുടെ കഥ ഈ ജീവിവർഗ്ഗത്തിന്റെ ശ്രദ്ധേയമായ വീണ്ടെടുക്കലിന്റെ കഥയാണ്.

കാണ്ടാമൃഗങ്ങളുടെ എണ്ണത്തിലെ സുസ്ഥിര വളർച്ച വലിയ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംരക്ഷകരിലൊന്നായി ഇന്ത്യ മാറിക്കഴിഞ്ഞുവെന്ന് കാണിക്കുന്നു. ഈ ജീവിവർഗ്ഗത്തെ നിലനിർത്തുന്ന പുൽമേടുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുന്നത് ഇതിന്റെ ഭാവിക്ക് കേന്ദ്രബിന്ദുവാണ്.

കേന്ദ്രമന്ത്രി ശ്രീ @byadavbjp എഴുതിയ, നിർബന്ധമായും വായിച്ചിരിക്കേണ്ട ഈ ലേഖനം, ഗവൺമെന്റിന്റെ ശ്രമങ്ങൾ സംരക്ഷണ യാത്രയെ എങ്ങനെ ശക്തിപ്പെടുത്തുന്നുവെന്ന് ഉയർത്തിക്കാട്ടുന്നു."

***

NK


( റിലീസ് ഐ.ഡി: 2313870) സന്ദര്‍ശക കൗണ്ടര്‍ : 9