ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഉപഭോക്താക്കളുടെ സൗകര്യാർത്ഥം ബാങ്കുകൾ സെപ്റ്റംബർ 27 ഞായറാഴ്ച പ്രവർത്തിക്കും

പോസ്റ്റഡ് ഓണ്‍: 23 SEP 2026 12:54PM by PIB Thiruvananthpuram
യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) 2026 സെപ്റ്റംബർ 28 മുതൽ 30 വരെ ആഹ്വാനം ചെയ്തിട്ടുള്ള മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക്, അതിന് തൊട്ടുമുമ്പുള്ള സെപ്റ്റംബർ 26, 27 തീയതികളിലെ  ബാങ്ക് വാരാന്ത്യ അവധികളോട് അനുബന്ധിച്ച് വരുന്ന സാഹചര്യത്തിൽ, പൗരന്മാരുടെ ബാങ്കിംഗ് ആവശ്യങ്ങൾ സംരക്ഷിക്കുന്നതിനായി ഗവണ്മെന്റ് മുൻകൈയെടുത്ത് നടപടികൾ സ്വീകരിച്ചു.

പൊതുജനങ്ങളുടെ അത്യന്താപേക്ഷിതമായ ബാങ്കിംഗ് ആവശ്യങ്ങളെ ദിവസങ്ങളോളം പ്രതികൂലമായി ബാധിക്കാതിരിക്കാൻ എല്ലാ പൊതുമേഖലാ ബാങ്കുകളും പ്രാദേശിക റൂറൽ ബാങ്കുകളും 2026 സെപ്റ്റംബർ 27 ഞായറാഴ്ച സാധാരണ പോലെ പ്രവർത്തിക്കും.

എല്ലാ ബാങ്ക് ശാഖകളും ഓഫീസുകളും എടിഎം അനുബന്ധ ശാഖകളും കറൻസി ചെസ്റ്റുകളും 2026 സെപ്റ്റംബർ 27-ന് പൂർണ്ണമായും പ്രവർത്തിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകിയിട്ടുണ്ട്.

ബാങ്ക് ഉപഭോക്താക്കളുടെ ക്ഷേമത്തിനും സൗകര്യത്തിനുമാണ് ഗവൺമെന്റിന്റെ പ്രഥമ പരിഗണനയെന്ന് വകുപ്പ് വ്യക്തമാക്കുന്നു .  നിശ്ചയിച്ച പണിമുടക്ക് മാറ്റിവെക്കാൻ ഗവണ്മെന്റും ബാങ്ക്മാനേജ്‌മെന്റുകളും യൂണിയനുകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കൂടാതെ അത്യന്താപേക്ഷിതമായ ബാങ്കിംഗ് സേവനങ്ങൾ തടസ്സമില്ലാതെ തുടരുന്നുവെന്ന് ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
 
SKY
 
*******

( റിലീസ് ഐ.ഡി: 2313864) സന്ദര്‍ശക കൗണ്ടര്‍ : 41