ആഭ്യന്തരകാര്യ മന്ത്രാലയം
ഷഹ്‌സാദ് ഭട്ടി നെറ്റ്‌വർക്കിനെ യുഎപിഎ പ്രകാരം ഭീകര സംഘടനയായി പ്രഖ്യാപിച്ചതായി കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ
പോസ്റ്റഡ് ഓണ്‍:
16 SEP 2026 7:44PM by PIB Thiruvananthpuram
ഭീകരവാദത്തോട് സഹിഷ്ണുതയില്ലാത്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നയത്തിൻ്റെ ഭാഗമായി ഷഹ്‌സാദ് ഭട്ടി നെറ്റ്‌വർക്കിനെ യുഎപിഎ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകര സംഘടനയായി പ്രഖ്യാപിച്ചതായി ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ അറിയിച്ചു.
ഭീകരവാദത്തിനെതിരായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ വിട്ടുവീഴ്ചയില്ലാത്ത നയത്തിലൂന്നി ഷഹ്‌സാദ് ഭട്ടി നെറ്റ്‌വർക്കിനെ യുഎപിഎ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകര സംഘടനയായി പ്രഖ്യാപിച്ചുവെന്ന് 'എക്‌സി'ല്‍ പങ്കുവെച്ച പോസ്റ്റിൽ ശ്രീ അമിത് ഷാ കുറിച്ചു.
അതിർത്തി കടന്നുള്ള ആയുധങ്ങളുടെയും സ്ഫോടകവസ്തുക്കളുടെയും ലഹരിമരുന്നുകളുടെയും കടത്തിൽ ഈ സംഘടന സജീവമായി ഏർപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ യുവാക്കളെയും ചെറിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെയും ഭീകരപ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുന്നതിലും ഇവർക്ക് പങ്കുണ്ട്. ഇന്ത്യയുടെ ജനാധിപത്യ ഘടനയെയും സാമുദായിക സൗഹാർദത്തെയും ലക്ഷ്യമിട്ട് വിദ്വേഷം പടർത്തുന്ന ഡിജിറ്റൽ ഉള്ളടക്കങ്ങളും ഈ സംഘം പ്രചരിപ്പിച്ചു വരുന്നതായും ശ്രീ അമിത് ഷാ അറിയിച്ചു.
***
( റിലീസ് ഐ.ഡി: 2311140)
സന്ദര്‍ശക കൗണ്ടര്‍ : 10