പ്രധാനമന്ത്രിയുടെ ഓഫീസ്
ബ്രിക്സ് ഉച്ചകോടിക്കിടെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
11 SEP 2026 9:29PM by PIB Thiruvananthpuram
ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി.
നാലാം തവണയും ബ്രിക്സ് അധ്യക്ഷപദവി അലങ്കരിക്കുന്ന ഇന്ത്യയ്ക്കും പ്രധാനമന്ത്രി മോദിയ്ക്കും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭിനന്ദനങ്ങൾ അറിയിച്ചു. ബഹുമുഖ അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യവും സമകാലിക യാഥാർത്ഥ്യങ്ങൾ പ്രതിഫലിപ്പിക്കുന്നതിനായി യുഎൻ സുരക്ഷാ കൗൺസിൽ ഉൾപ്പെടെയുള്ള ബഹുമുഖ സ്ഥാപനങ്ങളിൽ വരുത്തേണ്ട പരിഷ്കാരങ്ങളുടെ ആവശ്യകതയും ഇരു നേതാക്കളും എടുത്തുപറഞ്ഞു.
നിലവിലുള്ള സംഘർഷങ്ങൾ, സഞ്ചാര സ്വാതന്ത്ര്യം, സുസ്ഥിര വികസനം, മാനവ കേന്ദ്രീകൃത നിർമിത ബുദ്ധി, പുനരുപയോഗ ഊർജ്ജ മേഖലയിലെ പുരോഗതി, ആഗോള ഭക്ഷ്യസുരക്ഷ തുടങ്ങിയ വിവിധ വിഷയങ്ങളിലും അവർ ചർച്ചകൾ നടത്തി.
യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ ശേഷിക്കുന്ന ഔദ്യോഗിക കാലയളവിലേക്ക് പ്രധാനമന്ത്രി മോദി എല്ലാവിധ ആശംസകളും നേർന്നു.
***
SK
( റിലീസ് ഐ.ഡി: 2309946)
സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada