പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി, സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് വിയറ്റ്‌നാം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പോസ്റ്റഡ് ഓണ്‍: 12 SEP 2026 12:54PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, വിയറ്റ്നാം സോഷ്യലിസ്റ്റ് റിപ്പബ്ലിക് പ്രധാനമന്ത്രി ശ്രീ  ലെ മിൻ ഹുങ്കുമായി ഇന്ന് ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ വച്ച് കൂടിക്കാഴ്ച നടത്തി.

ബ്രിക്സ് ഉച്ചകോടിയിൽ പങ്കാളിത്ത രാജ്യം എന്ന നിലയിലുള്ള വിയറ്റ്നാമിന്റെ പങ്കാളിത്തത്തെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്തു. വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും വിയറ്റ്നാം സോഷ്യലിസ്റ്റ് റിപ്പബ്ലിക് പ്രസിഡന്റുമായ ശ്രീ റ്റോ ലാം ഈ വർഷം മേയിൽ ഇന്ത്യയിൽ നടത്തിയ ഔദ്യോഗിക സന്ദർശന വേളയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ' മെച്ചപ്പെട്ട സമഗ്ര തന്ത്രപരമായ പങ്കാളിത്തം എന്ന നിലയിലേക്ക് ഉയർത്തിയിരുന്നു. ഉഭയകക്ഷിബന്ധത്തിലെ ഈ പുരോഗതി അവലോകനം ചെയ്യാൻ ഇരുനേതാക്കൾക്കും ഇന്നത്തെ കൂടിക്കാഴ്ച അവസരമൊരുക്കി. പരസ്പര പ്രാധാന്യമുള്ള വിവിധ പ്രാദേശിക, ആഗോള വിഷയങ്ങളിൽ ഇരുവരും കാഴ്ചപ്പാടുകൾ പങ്കുവെക്കുകയും തങ്ങളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു.

പൊതുവായ സാംസ്കാരിക പൈതൃകം, പരസ്പര വിശ്വാസം, പരസ്പര ധാരണ എന്നിവയിൽ അധിഷ്ഠിതമായ, ദീർഘ കാലം നീണ്ട  ഒരു സൗഹൃദമാണ് ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ളത്. ഇന്ത്യയുടെ 'ആക്ട് ഈസ്റ്റ്' നയത്തിന്റെ ഒരു പ്രധാന സ്തംഭമാണ് വിയറ്റ്‌നാം. തെക്കുകിഴക്കൻ ഏഷ്യയുമായുള്ള ഇന്ത്യയുടെ വിപുലമായ സഹകരണത്തിൽ വിയറ്റ്നാം ഒരു സുപ്രധാന പങ്കാളിയുമാണ്.

 

-NK-


( റിലീസ് ഐ.ഡി: 2309430) സന്ദര്‍ശക കൗണ്ടര്‍ : 15
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Assamese , Punjabi , Gujarati , Tamil