ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ. അമിത് ഷാ ഇന്ന് ന്യൂഡല്‍ഹിയില്‍ റഹീം ആഗാ ഖാന്‍ അഞ്ചാമന്‍ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി

പോസ്റ്റഡ് ഓണ്‍: 10 SEP 2026 9:54PM by PIB Thiruvananthpuram

 

എക്‌സ് (X) പ്ലാറ്റ്‌ഫോമില്‍ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ. അമിത് ഷാ കുറിച്ചതിങ്ങനെ: ''ന്യൂഡല്‍ഹിയില്‍ ബഹുമാനപ്പെട്ട റഹീം ആഗാ ഖാന്‍ അഞ്ചാമന്‍ രാജകുമാരനെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. മാനവിക വികസനത്തോടുള്ള പൊതു പ്രതിജ്ഞാബദ്ധതയാല്‍ നയിക്കപ്പെടുന്ന ആഗാ ഖാന്‍ വികസന ശൃംഖല(AKDN )യുമായുള്ള ആത്മബന്ധം ഇന്ത്യ കാത്തുസൂക്ഷിക്കുന്നു. സാമൂഹിക വികസനം, ജലസേചനം, സഹകരണം, ചെറുധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വാഭാവിക കൃഷി, സൗരോര്‍ജ്ജം എന്നിവയിലെ സഹകരണം ശക്തിപ്പെടുത്തുന്നതില്‍ ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തി. സുസ്ഥിര വികസനത്തിനും മനുഷ്യരാശിയുടെ പുരോഗതിക്കുമായി ഈ പങ്കാളിത്തം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ഞങ്ങളുടെ പൊതുവായ പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ച് സ്ഥിരീകരിച്ചു.'

***


( റിലീസ് ഐ.ഡി: 2309057) സന്ദര്‍ശക കൗണ്ടര്‍ : 3