പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജർമ്മൻ ചാൻസലർ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി


ഉഭയകക്ഷി സഹകരണത്തിന്റെ പ്രധാന മേഖലകളിൽ കൈവരിച്ച ഗണ്യമായ പുരോഗതിയിൽ ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി

പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളും നേതാക്കൾ ചർച്ച ചെയ്തു

പോസ്റ്റഡ് ഓണ്‍: 10 SEP 2026 6:27PM by PIB Thiruvananthpuram

ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയുടെ ചാൻസലർ ബഹുമാന്യ ഫ്രെഡറിക് മെർസ്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഇന്ന് ടെലിഫോണിൽ വിളിച്ച് സംഭാഷണം നടത്തി

ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ, പ്രധാനമന്ത്രിയും ചാൻസലർ മെർസും ഇന്ത്യ-ജർമ്മനി തന്ത്രപരമായ പങ്കാളിത്തത്തിന്റെ പുരോഗതി വിലയിരുത്തി. ഉന്നതതല ഇടപെടലുകളിൽ നിലനിൽക്കുന്ന വേഗതയെ അഭിനന്ദിച്ച നേതാക്കൾ വ്യാപാരവും നിക്ഷേപവും, നൂതന സാങ്കേതികവിദ്യകൾ, ഹരിത ഊർജ്ജം, പ്രതിരോധം, വിദ്യാഭ്യാസം, പ്രതിഭകളുടെ കൈമാറ്റം എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിൽ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള പ്രതിബദ്ധത ആവർത്തിച്ചുറപ്പിച്ചു

പൊതുതാൽപ്പര്യമുള്ള പ്രാദേശിക, ആഗോള സംഭവവികാസങ്ങളെക്കുറിച്ച് ഇരുനേതാക്കളും ആശയവിനിമയം നടത്തുകയും ആഗോള സമാധാനവും സ്ഥിരതയും പുരോഗതിയും പ്രോത്സാഹിപ്പിക്കുന്നതിന് യോജിച്ചു പ്രവർത്തിക്കുന്നത് തുടരാൻ ധാരണയാകുകയും ചെയ്തു.

 

-NK-


( റിലീസ് ഐ.ഡി: 2308888) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Gujarati , Odia , Tamil , Telugu , Kannada