രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ബെൽജിയം പ്രതിരോധ മന്ത്രിയുമായി രാജ്യരക്ഷാ മന്ത്രി ന്യൂഡൽഹിയിൽ ഉഭയകക്ഷി ചർച്ച നടത്തി

പോസ്റ്റഡ് ഓണ്‍: 03 SEP 2026 12:49PM by PIB Thiruvananthpuram
ബെൽജിയം പ്രതിരോധ, വിദേശ വ്യാപാര മന്ത്രി തിയോ ഫ്രാങ്കനുമായി രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്
2026 സെപ്റ്റംബർ 3-ന് ന്യൂഡൽഹിയിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. പ്രതിരോധ, വ്യാവസായിക സഹകരണത്തിൻ്റെ എല്ലാ വശങ്ങളും കൂടിക്കാഴ്ചയിൽ ഇരുപക്ഷവും സമഗ്രമായി അവലോകനം ചെയ്തു. പ്രതിരോധ സഹകരണ ചർച്ചകൾ, ഉന്നതതല സന്ദർശനങ്ങൾ, പരിശീലനം, ശേഷി വികസനം എന്നിവയിലൂടെ ഉഭയകക്ഷി ബന്ധം കൂടുതൽ വിപുലീകരിക്കാൻ ഇരു മന്ത്രിമാരും ധാരണയിലെത്തി.

പ്രാദേശിക സമാധാനവും സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തു. ഇൻഡോ-പസഫിക് മേഖലയിലെ സമുദ്ര സുരക്ഷാ സഹകരണത്തിൻ്റെ ആവശ്യകതയും ഇരുവരും അംഗീകരിച്ചു. പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും അധിഷ്ഠിതമായ പൊതുവായ മൂല്യങ്ങളിലാണ് ഇന്ത്യയും ബെൽജിയവും തമ്മിലുള്ള പങ്കാളിത്തം നിലനിൽക്കുന്നതെന്ന് നേതാക്കൾ ആവർത്തിച്ചു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവറും തമ്മിൽ ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച നടന്നത്.
 
SKY
 
*****
 

( റിലീസ് ഐ.ഡി: 2306350) സന്ദര്‍ശക കൗണ്ടര്‍ : 2
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Manipuri , Bengali , Punjabi