വാണിജ്യ വ്യവസായ മന്ത്രാലയം
ഇന്ത്യ–അഫ്ഗാനിസ്ഥാൻ വ്യാപാര സംയുക്ത പ്രവർത്തക സമിതിയുടെ യോഗം വെർച്വലായി ചേർന്നു; ഉഭയകക്ഷി വ്യാപാരവും സാമ്പത്തിക സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ വിലയിരുത്തി
പോസ്റ്റഡ് ഓണ്‍:
02 SEP 2026 11:08AM by PIB Thiruvananthpuram
ഇന്ത്യ–അഫ്ഗാനിസ്ഥാൻ വ്യാപാര, വാണിജ്യ, നിക്ഷേപ സംയുക്ത പ്രവർത്തക സമിതിയുടെ (JWG) യോഗം 2026 സെപ്റ്റംബർ 1-ന് വെർച്വലായി ചേർന്നു. വാണിജ്യം, വ്യവസായം, കസ്റ്റംസ്, നിയന്ത്രണ ഏജൻസികൾ, നയതന്ത്ര കാര്യാലയങ്ങൾ എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ ഇന്ത്യയിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
ഉഭയകക്ഷി വ്യാപാരവും സാമ്പത്തിക സഹകരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ഇരുരാജ്യങ്ങളും വിലയിരുത്തുകയും വ്യാപാരം കൂടുതൽ സുഗമമാക്കുന്നതിനും വാണിജ്യബന്ധം ശക്തമാക്കുന്നതിനുമുള്ള നടപടികൾ ചർച്ച ചെയ്യുകയും ചെയ്തു.
വ്യാപാരം സുഗമമാക്കലും കസ്റ്റംസ് സഹകരണവും, അഫ്ഗാൻ വ്യാപാരികൾക്കുള്ള വിസ സുഗമമാക്കൽ, ബാങ്കിംഗ്-ധനകാര്യ സഹകരണം, മരുന്ന്-കാർഷിക വ്യാപാരം, ഊർജ്ജ സഹകരണം, നിക്ഷേപ-വ്യാപാര പ്രോത്സാഹനം, തീരുവ ഇളവുകൾ, ചരക്ക് ഗതാഗത ബന്ധം, തുറമുഖ അനുബന്ധ വിഷയങ്ങൾ എന്നിവയായിരുന്നു ചർച്ചയിലെ പ്രധാന മേഖലകൾ.
കസ്റ്റംസ് വിവര കൈമാറ്റത്തിനായി മെച്ചപ്പെടുത്തിയ സഹകരണം, മരുന്ന്, കാർഷിക മേഖലകളിലെ നിയന്ത്രണ സഹകരണം, മെച്ചപ്പെട്ട വ്യാപാര ബന്ധം, നിക്ഷേപത്തിന്റെയും ബിസിനസ്സ്-ടു-ബിസിനസ്സ് പങ്കാളിത്തത്തിന്റെയും പ്രോത്സാഹനം എന്നിവ ഉൾപ്പെടെ നിശ്ചയിച്ചിട്ടുള്ള മേഖലകളിൽ സ്ഥാപനപരമായ സഹകരണം ശക്തിപ്പെടുത്താനും തുടർനടപടികൾ സ്വീകരിക്കാനും ഇരുപക്ഷവും തീരുമാനിച്ചു .
സൗഹാർദ്ദപരവും സൃഷ്ടിപരവുമായ അന്തരീക്ഷത്തിലാണ് യോഗം നടന്നത്. ഇന്ത്യ–അഫ്ഗാനിസ്ഥാൻ വ്യാപാര, വാണിജ്യ, നിക്ഷേപ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഇരുപക്ഷവും ആവർത്തിക്കുകയും ചർച്ച ചെയ്ത വിഷയങ്ങളിൽ തുടർ സഹകരണം നിലനിർത്താൻ ധാരണയാവുകയും ചെയ്തു.
SKY
********
( റിലീസ് ഐ.ഡി: 2305924)
സന്ദര്‍ശക കൗണ്ടര്‍ : 4