യുവജനകാര്യ, കായിക മന്ത്രാലയം
കേന്ദ്ര കായിക വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ ദേശീയ കായിക ദിനാഘോഷങ്ങൾ നടന്നു
പോസ്റ്റഡ് ഓണ്‍:
29 AUG 2026 1:57PM by PIB Thiruvananthpuram
ഇന്ത്യൻ കായികരംഗത്തിന് അനശ്വര സംഭാവനകൾ നൽകി എന്നും പ്രചോദനമായി നിലകൊള്ളുന്ന പ്രശസ്ത ഹോക്കി താരം മേജർ ധ്യാൻചന്ദിന്റെ 121-ാം ജന്മവാർഷികത്തോടനുബന്ധിച്ച് രാജ്യം ഇന്ന് ദേശീയ കായിക ദിനം ആഘോഷിച്ചു.
ന്യൂഡൽഹിയിലെ ഇന്ത്യ ഗേറ്റിലുള്ള മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ നടന്ന പ്രത്യേക പരിപാടിയിൽ കേന്ദ്ര യുവജനകാര്യ-കായിക വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, കേന്ദ്ര നിയമ-നീതിന്യായ വകുപ്പ് മന്ത്രി ശ്രീ അർജുൻ റാം മേഘ്‌വാൾ എന്നിവർ പങ്കെടുത്തു.

‘ഏക് ഖണ്ട ഖേൽ കേ മൈദാൻ മേൻ (ഒരു മണിക്കൂർ കളിക്കളത്തിൽ )’ എന്ന രാജ്യവ്യാപക സംരംഭത്തെ കേന്ദ്രീകരിച്ചായിരുന്നു ഈ വർഷത്തെ ആഘോഷങ്ങൾ. പൗരന്മാരെ, പ്രത്യേകിച്ച് യുവാക്കളെ കായിക വിനോദങ്ങൾക്കും ശാരീരിക അഭ്യാസ പ്രവർത്തനങ്ങൾക്കുമായി കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും മാറ്റിവെക്കാൻ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു ഈ പദ്ധതി.
മേജർ ധ്യാൻചന്ദിന്റെ പ്രതിമയിൽ മന്ത്രിമാർ പുഷ്പാർച്ചന നടത്തിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. രാവിലെ 8.00 മണി മുതൽ നൂറുകണക്കിന് പേരാണ് വിവിധ കായിക-ഫിറ്റ്‌നസ് പരിപാടികളിൽ പങ്കെടുത്തത്.
ഫിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനും കായികപ്രവർത്തനങ്ങളെ ദിനചര്യയുടെ ഭാഗമാക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് രാജ്യവ്യാപകമായി ‘'ഒരു മണിക്കൂർ കളിക്കളത്തിൽ'’ സംരംഭം ലക്ഷ്യമിടുന്നതെന്ന് ചടങ്ങിൽ സംസാരിച്ച ഡോ. മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
"ദേശീയ കായിക ദിനമായി ആഘോഷിക്കുന്ന മേജർ ധ്യാൻചന്ദിന്റെ 121-ാം ജന്മവാർഷികത്തിൽ, ഫിറ്റ് ഇന്ത്യ പ്രസ്ഥാനം പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യവ്യാപകമായി 'ഒരു മണിക്കൂർ കളിക്കളത്തിൽ' പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്" അദ്ദേഹം പറഞ്ഞു.
_20260829140405_e3fa9c.jpg)
_20260829140420_676ead.jpg)
“രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് യുവാക്കൾ എല്ലാ തെരുവുകളിലും എല്ലാ കളിക്കളങ്ങളിലും ഒരു മണിക്കൂർ സജീവമായി കായിക വിനോദങ്ങളിൽ ഏർപ്പെടാൻ ഇറങ്ങിയിട്ടുണ്ട്. ശ്രീ മോദിയുടെ നേതൃത്വത്തിൽ രാജ്യം മാറിക്കൊണ്ടിരിക്കുകയാണെന്നും രാജ്യം മുന്നേറുകയാണെന്നും ഒരു പുതിയ ഇന്ത്യ പടുത്തുയർത്തപ്പെടുകയാണെന്നും പറയുന്നതിൽ എനിക്ക് സന്തോഷമുണ്ട്,” ഡോ. മാണ്ഡവ്യ പറഞ്ഞു.
“ഒരു നവ ഇന്ത്യ കെട്ടിപ്പടുക്കുകയെന്ന മോദിജിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനായി, എല്ലാവരും കായികക്ഷമതയുള്ളതായിരിക്കണമെന്നും സമൂഹം ആരോഗ്യകരമായിരിക്കണമെന്നും നാം ലക്ഷ്യമിടണം. അത് ഒരു പുരോഗതിയുള്ള രാഷ്ട്രമായി മാറാൻ നമ്മെ സഹായിക്കും. നമുക്കെല്ലാവർക്കും എല്ലാ ആഴ്ചയിലും ഒരു മണിക്കൂർ കളിക്കളത്തിൽ ചെലവഴിക്കാം, നമ്മുടെ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാം,” അദ്ദേഹം കൂട്ടിച്ചേർത്തു.
_20260829140844_25191d.jpg)
ദേശീയ കായിക ദിനത്തിൽ രാജ്യത്തിന് ആശംസകൾ നേർന്ന ശ്രീ അർജുൻ റാം മേഘ്‌വാൾ, ശാരീരികവും മാനസികവുമായ ക്ഷേമം നിലനിർത്തുന്നതിൽ പതിവായുള്ള കായിക പ്രവർത്തനങ്ങളുടെയും ശാരീരിക വ്യായാമങ്ങളുടെയും പ്രാധാന്യം എടുത്തുപറഞ്ഞു.
“കബഡിയും ഫുട്ബോളും മുതൽ ദിവസവും ബാഡ്മിന്റൺ കളിക്കുന്നത് വരെ കായിക വിനോദങ്ങൾ എപ്പോഴും എന്റെ ജീവിതത്തിന്റെ ഭാഗമാണ്. 'രാവിലെ സംഗീതവും വൈകുന്നേരം കായിക വിനോദവും ' എന്നതാണ് എന്റെ വ്യക്തിപരമായ മുദ്രാവാക്യം. കായികരംഗത്തുള്ള പതിവ് പങ്കാളിത്തം നമ്മെ ശാരീരികക്ഷമതയുള്ളവരും ആരോഗ്യവാന്മാരും മാനസിക സമ്മർദ്ദമില്ലാത്തവരുമായി നിലനിർത്തുന്നു. ദേശീയ കായിക ദിനത്തിൽ കായികരംഗത്തിനായി ഒരു മണിക്കൂർ മാറ്റിവെക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ആഹ്വാനം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഇത് 'ഹം ഫിറ്റ് തോ ഇന്ത്യ ഫിറ്റ്' സംരംഭത്തെ പിന്തുണയ്ക്കുകയും വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു.”
_20260829140906_ca9175.jpg)
_20260829140922_acad89.jpg)
പങ്കാളിത്തം, കൂട്ടായ്മ, സജീവമായ ജീവിതശൈലി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ക്രിക്കറ്റ്, ഫുട്ബോൾ, വടംവലി തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.
_20260829140943_68a5bf.jpg)
മിനിസ്ട്രി ഇലവൻ, സായ് (SAI) ഇലവൻ, മീഡിയ ഇലവൻ, ഇൻഫ്ലുവൻസേഴ്സ് ഇലവൻ എന്നീ നാല് ടീമുകൾ പങ്കെടുത്ത ക്രിക്കറ്റ് മത്സരവും ഇതിൽ ഉൾപ്പെടുന്നു.
ഡോ. മൻസുഖ് മാണ്ഡവ്യ നയിച്ച മിനിസ്ട്രി ഇലവൻ ടീമിൽ കായിക വകുപ്പ് സെക്രട്ടറി ശ്രീ ഹരിരഞ്ജൻ റാവുവും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. ഉദ്ഘാടന ക്രിക്കറ്റ് മത്സരത്തിൽ മീഡിയ ഇലവനെതിരെ മിനിസ്ട്രി ഇലവൻ മികച്ച വിജയം നേടി. പ്രമുഖ സമൂഹ മാധ്യമ ഇൻഫ്ലുവൻസർമാരും ഫിറ്റ് ഇന്ത്യ അംബാസഡർമാരുമാണ് ഇൻഫ്ലുവൻസേഴ്സ് ഇലവനിൽ ഉണ്ടായിരുന്നത്.
_20260829140952_92b18e.jpg)
മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ നടന്ന ദേശീയ കായിക ദിനാഘോഷങ്ങൾ, മേജർ ധ്യാൻചന്ദിന്റെ ചിരസ്മരണീയമായ പാരമ്പര്യത്തിന് ആദരമർപ്പിക്കുന്നതിനൊപ്പം രാജ്യത്തുടനീളം കായിക, ഫിറ്റ്‌നസ് സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു സ്ഥിരീകരിച്ചു.
_20260829141000_582fe9.jpg)
****
( റിലീസ് ഐ.ഡി: 2304584)
സന്ദര്‍ശക കൗണ്ടര്‍ : 4