ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

2026 ഓഗസ്റ്റ് 29 മുതൽ 31 വരെ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ തമിഴ്നാട്, കർണാടക, കേരളം, ലക്ഷദ്വീപ് എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കും

പോസ്റ്റഡ് ഓണ്‍: 28 AUG 2026 5:51PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ 2026 ഓഗസ്റ്റ് 29 മുതൽ 31 വരെ തമിഴ്നാട്, കർണാടക, കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തും.
 
മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പര്യടനത്തിൽ വിദ്യാഭ്യാസം, പൊതുജനസേവനം, സാംസ്കാരിക പൈതൃകം, വ്യവസായ-അക്കാദമിക് സഹകരണം, മത്സ്യബന്ധന മേഖലയിലെ ജനസമ്പർക്ക പരിപാടികൾ, പൊതുആഘോഷപരിപാടികൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ ചടങ്ങുകളിൽ ഉപരാഷ്ട്രപതി പങ്കെടുക്കും.
 
ഓഗസ്റ്റ് 29 ന് തമിഴ്നാട്, കർണാടക സന്ദർശനം:
ഓഗസ്റ്റ് 29-ന് തമിഴ്നാട്ടിലെ ഈറോഡിൽ നടക്കുന്ന കൊങ്കു വെള്ളാളർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ട്രസ്റ്റിൻ്റെ  (KVITT) സ്ഥാപക ദിനാഘോഷത്തിൽ ഉപരാഷ്ട്രപതി പങ്കെടുക്കും.
 
തുടർന്ന് ബെംഗളൂരുവിലേക്ക് തിരിക്കുന്ന ശ്രീ സി. പി. രാധാകൃഷ്ണൻ, വിധാൻ സൗധയിൽ  കർണാടക മുൻമുഖ്യമന്ത്രി ശ്രീ രാമകൃഷ്ണ ഹെഗ്ഡെയുടെ ശതാബ്ദി ആഘോഷങ്ങളിൽ മുഖ്യാതിഥിയാകും.
 
ഓഗസ്റ്റ് 30ന് കേരള സന്ദർശനം:
ഓഗസ്റ്റ് 30-ന് കേരള സന്ദർശനം ആരംഭിക്കുന്ന ഉപരാഷ്ട്രപതി, ആലപ്പുഴ ലിയോ XIII ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കേരളകൗമുദിയുടെ 115-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കും.
 
അതിനുശേഷം പത്തനംതിട്ടയിലെത്തുന്ന അദ്ദേഹം ആറൻമുള വള്ളംകളി 2026 ഉദ്ഘാടനം ചെയ്യും.
 
തുടർന്ന് തിരുവനന്തപുരത്തെത്തുന്ന ശ്രീ സി. പി. രാധാകൃഷ്ണൻ, കേരളത്തിൻ്റെ   പ്രധാന സാംസ്കാരിക ഉത്സവത്തിൻ്റെ   ഭാഗമായ ഓണം വാരാഘോഷത്തിൻ്റെ   സമാപന ഘോഷയാത്ര ഉദ്ഘാടനം ചെയ്യും.
 
ഓഗസ്റ്റ് 31 ന് ലക്ഷദ്വീപ്, കേരള സന്ദർശനം:
ഓഗസ്റ്റ് 31-ന് ലക്ഷദ്വീപിലെ അഗത്തി സന്ദർശിക്കുന്ന ഉപരാഷ്ട്രപതി, കേന്ദ്ര കേന്ദ്ര മത്‍സ്യ ബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയം സംഘടിപ്പിക്കുന്ന ജനസമ്പർക്ക പരിപാടിയിൽ (Outreach Programme) മുഖ്യാതിഥിയായി പങ്കെടുക്കും.
 
തുടർന്ന് കേരളത്തിലേക്ക് മടങ്ങിയെത്തുന്ന ശ്രീ സി. പി. രാധാകൃഷ്ണൻ, കൊച്ചി കാക്കനാടുള്ള രാജഗിരി സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയുടെ (RSET) രജതജൂബിലി ആഘോഷങ്ങളും കൊച്ചി കാക്കനാട് RSET ഓഡിറ്റോറിയത്തിൽ കോൺഫ്ലുവൻസ് 3.0 ഇൻഡസ്ട്രി-അക്കാദമിയ ഉച്ചകോടിയും ഉദ്ഘാടനം ചെയ്യും.
 
****

 


( റിലീസ് ഐ.ഡി: 2304439) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Tamil , Kannada