പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി


പ്രളയത്തിലുണ്ടായ ജീവഹാനിയിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 26 AUG 2026 6:02PM by PIB Thiruvananthpuram

നേപ്പാളിലെ മിന്നൽപ്രളയത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അ‌നുശോചനം രേഖപ്പെടുത്തി. നേപ്പാൾ പ്രധാനമന്ത്രി ശ്രീ ബാലേന്ദ്ര ഷായുമായി സംസാരിക്കവേയാണ് അ‌ദ്ദേഹം അനുശോചനം അറിയിച്ചത്. ദുഷ്‌കരമായ ഈ ​വേളയിൽ, നേപ്പാളിലെ സഹോദരീസഹോദരന്മാരുമായി ഇന്ത്യൻ ജനത ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.

നേപ്പാളിന് സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകാൻ ഇന്ത്യ സന്നദ്ധമാണെന്നും, രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഇന്ത്യൻ സംഘങ്ങൾ നേപ്പാൾ അധികൃതരുമായി അടുത്ത ഏകോപനത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്: 


"പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി സംസാരിക്കുകയും നേപ്പാളിലെ പ്രളയത്തിൽ ജീവഹാനി സംഭവിച്ചതിൽ അനുശോചനം അറിയിക്കുകയും ചെയ്തു. പ്രയാസകരമായ ഈ സമയത്ത് നേപ്പാളിലെ സഹോദരീസഹോദരന്മാർക്കൊപ്പം ഇന്ത്യയിലെ ജനങ്ങൾ ഉറച്ചുനിൽക്കുന്നു.

നേപ്പാളിന് സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകാൻ ഇന്ത്യ സന്നദ്ധമാണ്. രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും നമ്മുടെ സംഘങ്ങൾ അടുത്ത ഏകോപനത്തിൽ പ്രവർത്തിച്ചുവരുന്നു.

@PM_nepal_

@ShahBalen"

 

-NK-

( റിലീസ് ഐ.ഡി: 2303576) സന്ദര്‍ശക കൗണ്ടര്‍ : 10