രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഈദ്-ഇ -മീലാദ് ഉൻ നബി ദിനത്തിന്റെ തലേന്ന് ആശംസകൾ നേർന്ന് രാഷ്ട്രപതി

പോസ്റ്റഡ് ഓണ്‍: 25 AUG 2026 6:16PM by PIB Thiruvananthpuram

ഈദ്-ഇ -മീലാദ് ഉൻ നബി ദിനത്തിന്റെ തലേന്ന് രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. തന്റെ ആശംസാസന്ദേശത്തിൽ രാഷ്‌ട്രപതി ഇങ്ങനെ കുറിച്ചു:

"ഈദ്-ഇ- മീലാദ് ഉൻ നബി ദിനത്തിന്റെ ശുഭവേളയിൽ ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ സഹപൗരന്മാർക്കും, വിശിഷ്യാ മുസ്ലിം സഹോദരീസഹോദരന്മാർക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ".

പ്രവാചകനായ മുഹമ്മദ് നബിയുടെ ഉപദേശങ്ങൾ സ്മരിക്കാനുള്ള അവസരമാണ് ഈദ്-ഇ- മീലാദ് ഉൻ നബി എന്ന് രാഷ്ട്രപതി സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. അവിടുത്തെ അദ്ധ്യാപനങ്ങൾ സന്മാർഗ്ഗത്തിന്റെയും കർത്തവ്യബോധത്തിന്റെയും പാത പിന്തുടരാൻ നമ്മെ പ്രചോദിപ്പിക്കുന്നുവെന്നും ശ്രീമതി മുർമു പറഞ്ഞു.

പ്രവാചകന്റെ ഉന്നതമായ ആദർശങ്ങൾ ഉൾക്കൊണ്ട്, എല്ലാവരെയും ഉൾക്കൊള്ളുന്നതും വികസിതവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കാൻ സജീവ സംഭാവന ചെയ്യാൻ ഏവർക്കും സാധിക്കട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു.

***
 


( റിലീസ് ഐ.ഡി: 2303310) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Bengali , Gujarati , Tamil , Kannada