ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ജമ്മു കശ്മീർ ഹൈക്കോടതിയുടെ ബെഞ്ച് ലഡാക്കിൽ സ്ഥാപിക്കാനുള്ള കേന്ദ്ര മന്ത്രിസഭായോഗ തീരുമാനത്തെ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ സ്വാഗതം ചെയ്തു

प्रविष्टि तिथि: 20 AUG 2026 7:40PM by PIB Thiruvananthpuram

ലഡാക്കിൽ, ജമ്മു കശ്മീർ ഹൈക്കോടതിയുടെ ബെഞ്ച് സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രിസഭ കൈക്കൊണ്ട തീരുമാനത്തെ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ സ്വാഗതം ചെയ്തു.

 

എക്സിലെ (X) ഒരു കുറിപ്പിലൂടെ ശ്രീ അമിത് ഷാ ഇങ്ങനെ വ്യക്തമാക്കി: "പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ,  ജമ്മു കശ്മീർ ഹൈക്കോടതിയുടെ ഒരു ബെഞ്ച് ലഡാക്കിൽ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നു. ലഡാക്കിലെ വിദൂര പ്രദേശങ്ങളിൽ ജീവിക്കുന്ന പൗരന്മാർക്ക് അർഹമായ നിയമസഹായം ലഭിക്കുന്നതിനുള്ള സമയം ലാഭിക്കാനും നീതിന്യായ സംവിധാനങ്ങളിലേക്കുള്ള പ്രാപ്യത ഗണ്യമായി വർദ്ധിപ്പിക്കാനും ഇത് സഹായിക്കും. ലഡാക്കിന്റെ സർവ്വതോന്മുഖമായ വികസനത്തിനും ഭരണഘടനാപരമായ സംരക്ഷണങ്ങൾ ഉറപ്പാക്കുന്നതിനും ഗവണ്മെന്റ് പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്."

****


(रिलीज़ आईडी: 2301745) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Gujarati , Tamil , Telugu